കോഴിക്കോട്: ടൂറിസത്തിന് ഏറ്റവമധികം സാധ്യതകളുള്ള സംസ്ഥാനമാണ് കേരളം. എന്നാല്‍ അത് ശരിയായി ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡയറക്ടര്‍ സതീഷ് കാശിനാഥ് മറാത്തെ.
12 ലക്ഷം മാത്രം ജനസംഖ്യയുള്ള ഗോവയില്‍ 10 ലക്ഷം ടൂറിസ്റ്റുകള്‍ എത്തുന്നുണ്ട്. അതുകൊണ്ട് അവിടെ വന്‍ വ്യവസായ പദ്ധതികളെക്കുറിച്ച് അവര്‍ ആലോചിക്കുന്നില്ല. കേരളത്തിനും ടൂറിസം സാധ്യത ഏറെയാണ്. ഹോസ്പിറ്റാലിറ്റിയിലും ടൂറിസത്തിലും കേന്ദ്രീകരിച്ച് ചെറുകിട ടൂറിസം പദ്ധതികളാണിവിടെ ആവശ്യം. ബാങ്കിങ്, വ്യവസായ, വാണിജ്യ രംഗത്തുള്ളവരുമായി നടത്തിയ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Discussion about this post