തിരുവനന്തപുരം: കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്യും. ഈ മാസം 29നാണ് ഉദ്ഘാടനം. കേന്ദ്ര സഹമന്ത്രിമാരായ വി.കെ.സിംഗ്, വി.മുരളീധരന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. 2018 ഡിസംബറിലാണ് പാത നിര്‍മ്മാണം ആരംഭിച്ചത്. സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ എലിവേറ്റഡ് ഹൈവേ എന്ന പ്രത്യേകതയും ഇതിനുണ്ട്.
2.8 കിലോമീറ്ററാണ് എലിവേറ്റഡ് ഹൈവേയുടെ നീളം. ആറ്റിന്‍കുഴിയില്‍ തുടങ്ങി കഴക്കൂട്ടം സിഎസ്‌ഐ മിഷന്‍ ആശുപത്രിക്ക് സമീപമാണ് മേല്‍പ്പാലം അവസാനിക്കുന്നത്. 200 കോടി രൂപയാണ് നിര്‍മ്മാണ ചെലവ്. 7.5 മീറ്റര്‍ വീതിയില്‍ ഇരുവശത്തുമുള്ള സര്‍വീസ് റോഡ് കൂടാതെ പാലത്തിനടിയില്‍ 7.75 മീറ്റര്‍ വീതിയിലുള്ള റോഡുമുണ്ട്.
45,515 കോടി രൂപയുടെ 15 പദ്ധതികളുടെ ഉദ്ഘാടനവും കല്ലിടലുമാണ് നവംബര്‍ 29ന് നിശ്ചയിച്ചിരിക്കുന്നത്. കുതിരാന്‍ തുരങ്കപാത ഉള്‍പ്പെടുന്ന വടക്കാഞ്ചേരിമണ്ണുത്തി ആറുവരി പാതയും കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയും ഉദ്ഘാടനം ചെയ്യും. ഇതിന് പുറമെ ദേശീയപാത അതോറിറ്റിയുടെ 13 പദ്ധതികളുടെ തറക്കല്ലിടലും നടക്കും.
Discussion about this post