മാനന്തവാടി: ഭാരതത്തെ രാഷ്ട്രമായി നിലനിര്‍ത്തുന്നത് സഹസ്രാബ്ദങ്ങളായി അതിന്‍റെ സാംസ്‌കാരിക ഏകതയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആസാദി കാ അമൃത മഹോത്സവ സമിതിയുടെയും,പേരിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വനവാസി ആശ്രമം ലൈഫ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും നേതൃത്വത്തില്‍ മാനന്തവാടി വള്ളിയൂര്‍കാവില്‍ സംഘടിപ്പിച്ച വീരപഴശ്ശി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചിതറിക്കിടന്ന നാട്ടുരാജ്യങ്ങളെ സ്വാതന്ത്ര്യലബ്ധിക്കുശേഷം സര്‍ദാര്‍ പട്ടേലിന് യോജിപ്പിക്കാന്‍ കഴിഞ്ഞത് കേരളത്തില്‍ നിന്നുള്ള ശ്രീ ശങ്കരാചാര്യരടക്കം സൃഷ്ടിച്ച അധ്യാത്മിക സാംസ്‌കാരിക ഉണര്‍വ്വുകൊണ്ടാണ്. ഭാരതത്തിന്‍റെ രാഷ്ട്രീയ ഏകത നിലനിര്‍ത്താനായത് ആഴത്തിലുള്ള അതിന്‍റെ ആധ്യാത്മികവും സാംസ്‌കാരികവുമായ അടിത്തറയില്‍ നിന്നാണ്.
സാംസ്‌കാരികമായ ഏകതയില്ലാതെ രാഷ്ടീയ ഏകത സാധ്യമല്ല. ഭാരതസാംസ്‌കാരിക ദേശീയത സത്യത്തിലും അഹിംസയിലും അധിഷ്ഠിതമാണ്. എല്ലാ അധിനിവേശങ്ങളെയും അതിന് അതിജീവിക്കാന്‍ കഴിഞ്ഞു. ഇന്ന് ലോകം ഭാരതത്തിന്‍റെ ശക്തി തിരിച്ചറിയുന്നുണ്ട്. ഏതെങ്കിലും രാഷ്ട്രം ഉയര്‍ന്നു വരുമ്പോള്‍ മറ്റുരാജ്യങ്ങള്‍ ഭീതിയോടെ കാണും. ശക്തി കൈവരുമ്പോള്‍ മറ്റുള്ളവരെ കീഴടക്കാന്‍ മുതിരുന്നതാണ് ചരിത്രം. എന്നാല്‍ ഭാരതം ഒരു രാഷ്ട്രത്തെയും കീഴടക്കാന്‍ ശ്രമിച്ചില്ല. ഭാരതത്തിന്‍റെ ഡിഎന്‍എയില്‍ അതില്ല. മാനവികതയുടെ നിലനില്‍പ്പിന്നായി മഹാത്യാഗം ചെയ്തതാണ് ഭാരത പാരമ്പര്യം, അദ്ദേഹം പറഞ്ഞു.
സ്വാഗത സംഘം ചെയര്‍മാന്‍ പദ്മശ്രീ ഡോ.ഡി.ഡി. സഗ്‌ദേവ് അധ്യക്ഷനായി. പ്രജ്ഞാപ്രവാഹ് ദേശീയ സയോജകന്‍ ജെ. നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
Discussion about this post