തൃശ്ശൂർ: മയിൽപ്പീലി ചാരിറ്റബിൾ സൊസൈറ്റി ഏർപ്പെടുത്തിയ എൻ.എൻ.കക്കാട് സാഹിത്യ പുരസ്കാരം ഗൗതം കുമരനെല്ലൂരിന് പ്രമുഖ വിദ്യാഭ്യാസ വിചക്ഷണൻ ചിത്രൻ നമ്പൂതിരിപ്പാട് സമർപ്പിച്ചു. ബഹു: ഗോവ ഗവർണ്ണർ അഡ്വ: പി.എസ്.ശ്രീധരൻ പിളള ഉദ്ഘാടനം ചെയ്തു. കേരളത്തിൽ നരബലി പോലുള്ള സാമൂഹ്യ തിന്മകൾ വർദ്ധിക്കുമ്പോൾ സാഹ്യത്യകാരന്മാർ മൗനം നടിക്കുന്നത് കുറ്റകരമാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വളർന്നു വരുന്ന സാഹിത്യ പ്രതിഭകളെ കണ്ടെത്തുകയും അവർക്ക് അവാർഡു നൽകുകയും ചെയ്യുന്ന മയിൽപ്പീലിയുടെ പ്രവർത്തനം ശ്ലാഘനീയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബ്രിട്ടീഷുകാർ ഭാരതത്തോടു ചെയ്ത ക്രൂരതകളെ എന്തുകൊണ്ട് സാഹിത്യ വിഷയമാകുന്നില്ല എന്ന് അഭിപ്രായപ്പെട്ട അദേഹം സാഹിത്യത്തിലും സമൂഹത്തിലും അസ്പൃശ്യത ഇപ്പോഴും നിലനിൽക്കുന്നത് ലജ്ജാകരമാണെന്ന് അദ്ദഹം കൂട്ടിച്ചേർത്തു.
അഡ്വ: കിട്ടുനായർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ചിത്രൻ നമ്പൂതിരിപ്പാട്, കെ.പി. ബാബുരാജ്, ഡോ: ശ്രീശൈലം ഉണ്ണികൃഷ്ണൻ , എൻ ഹരീന്ദ്രൻ , ജി.സതീഷ് കുമാർ, ശ്രീകുമാർ കക്കാട്, അനഘ ജെ കോലോത്ത്, ഡോ.എം.വി നടേശൻ, വി.എൻ. ഹരി എന്നിവർ പ്രസംഗിച്ചു. മയിൽപ്പീലി നടത്തിയ യംഗ് സ്കോളർ എക്സാം വിജയികൾക്ക് 1 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് നൽകുകയും ചെയ്തു.
മയിൽപ്പീലി ഇംഗ്ലീഷ് പതിപ്പ് പ്രകാശനം ചെയ്തു.

കൂട്ടികളുടെ മാസികയായ മയിൽപ്പീലിയുടെ ഇംഗ്ലീഷ് പതിപ്പ് ബഹു: ഗോവ ഗവർണ്ണർ അഡ്വ: പി.എസ് ശ്രീധരൻ പിള്ള പ്രകാശനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ കെ.കെ.നായർ അദ്ധ്യക്ഷ വഹിച്ചു. മയിൽപ്പീലി ചെയർമാൻ ജി.സതീഷ് കുമാർ, മാനേജിംഗ് എഡിറ്റർ കെ.പി. ബാബുരാജ്. സന്തോഷ്കുമാർ , C K ബാലകൃഷ്ണൻ , മധു കോട്ട, പ്രഹ്ലാദൻ തുടങ്ങിയവരും പങ്കെടുത്തു.
Discussion about this post