കൊച്ചി: കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്‍റെ കീഴിലുള്ള വ്യവസായ-ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (Department for Promotion of Industry and Internal Trade -DPIIT) പ്രധാനമന്ത്രി ഗതി ശക്തി ദേശീയ മാസ്റ്റർ പ്ലാൻ സംബന്ധിച്ച് (NMP) 2023 മാർച്ച് 10-11 തീയതികളിൽ (നാളെയും മറ്റന്നാളും) ദക്ഷിണ മേഖലയ്ക്കായി കൊച്ചിയിലെ ലെ മെറിഡിയനിൽ ഒരു ശിൽപശാല സംഘടിപ്പിക്കുന്നു.
രണ്ട് ദിവസത്തെ ശിൽപശാലയിൽ വിവിധ കേന്ദ്ര മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുക്കും. കേരളം, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, പുതുച്ചേരി, ലക്ഷദ്വീപ്, ദാദ്ര ആൻഡ് നഗർ ഹവേലി, ദാമൻ ദിയു എന്നിവിടങ്ങളിൽ നിന്നുള്ള ഗവൺമെന്റ് പ്രതിനിധികളും ശിൽപശാലയിൽ പങ്കെടുക്കും.
അടിസ്ഥാന സൗകര്യ വികസനവും സാമൂഹിക മേഖലാ ആസൂത്രണവും സംബന്ധിച്ച ചർച്ചകൾ, പ്രധാനമന്ത്രി ഗതി ശക്തി പദ്ധതിയുടെ സമഗ്ര സമീപനത്തോടെയുള്ള സ്വീകരണം സംബന്ധിച്ച പ്രദർശനം, സംസ്ഥാന/ കേന്ദ്രഭരണ പ്രദേശങ്ങളുടെ മികച്ച പ്രവർത്തനങ്ങളുടെ പ്രദർശനം, സേവനങ്ങളുടെയും ഉപകരണങ്ങളുടെയും വിന്യാസവുമായി ബന്ധപെട്ട വിവിധ ലോജിസ്റ്റിക്സ് ഘടകങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള ഏകീകൃത ലോജിസ്റ്റിക് ഇന്റർഫേസ് പ്ലാറ്റ്‌ഫോമിന്റെ (ULIP) അവതരണം എന്നിവ ശിൽപശാലയുടെ ഒന്നാം ദിനം സംഘടിപ്പിച്ചിട്ടുണ്ട്.
സുസ്ഥിര നഗരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള സംസ്ഥാന ലോജിസ്റ്റിക് നയങ്ങളുടെ രൂപീകരണം,നിർവ്വഹണം, നിരീക്ഷണം എന്നിവയെക്കുറിച്ചുള്ള ചർച്ചകളോടൊപ്പം ദേശീയ ലോജിസ്റ്റിക് നയത്തിന്റെയും സമഗ്ര ലോജിസ്റ്റിക് ആക്ഷൻ പ്ലാനിന്റെയും പ്രധാന സവിശേഷതകളെക്കുറിച്ചുള്ള അവതരണവും ശിൽപശാലയുടെ രണ്ടാം ദിവസം സംഘടിപ്പിച്ചിട്ടുണ്ട്. തുറമുഖ കണക്റ്റിവിറ്റിയും തീരദേശ പദ്ധതികളും പഠിക്കാൻ കൊച്ചി തുറമുഖം സന്ദർശിക്കുന്നതും ദിനാചരണത്തിന്റെ ഭാഗമാണ്.
രാജ്യത്തുടനീളം ആസൂത്രണം ചെയ്യുന്ന അഞ്ച് മേഖലാ ശില്പശാലകളിൽ രണ്ടാമത്തേതാണ് കൊച്ചിയിലെ ശില്പശാല. സംസ്ഥാന/കേന്ദ്രഭരണപ്രദേശങ്ങളുമായി സഹകരിച്ചാണ് വ്യവസായ-ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് ഇവ സംഘടിപ്പിക്കുന്നത്. പിഎം ഗതിശക്തി ദേശീയ മാസ്റ്റർ പ്ലാനിന്റെ (NMP) പങ്കാളികളിൽ ഊർജസ്വലത നിറയ്ക്കാനും സമന്വയം സൃഷ്ടിക്കാനും ഇത് ലക്ഷ്യമിടുന്നു.
സമഗ്ര ആസൂത്രണത്തിനായി സ്റ്റേറ്റ് ടെക്നിക്കൽ സപ്പോർട്ട് യൂണിറ്റുകളുടെ (TSU) സ്ഥാപന സംവിധാനം ശക്തിപ്പെടുത്തുന്നതിലും പ്രാദേശിക ശിൽപശാലകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പിഎം ഗതിശക്തി ദേശീയ മാസ്റ്റർ പ്ലാൻ സ്വീകരിക്കുന്നതിലും നടപ്പിലാക്കുന്നതിലുമുള്ള പൊതുവായ വെല്ലുവിളികളും പ്രശ്നങ്ങളും തിരിച്ചറിയുക, പ്രധാനമന്ത്രി ഗതിശക്തി സ്വീകരിക്കുന്നതിനുള്ള ജില്ലാതല ആസൂത്രണ രൂപരേഖ സംബന്ധിച്ച ചർച്ചകൾ എന്നിവയും ശ്രദ്ധാകേന്ദ്രങ്ങൾ ആണ്.
പിഎം ഗതിശക്തി ദേശീയ മാസ്റ്റർ പ്ലാനിന്റെ സമഗ്ര ആസൂത്രണത്തിനും പദ്ധതി നടത്തിപ്പിനുമായി 36 സംസ്ഥാന /കേന്ദ്രഭരണ പ്രദേശങ്ങളും എംപവേർഡ് ഗ്രൂപ്പ് ഓഫ് സെക്രട്ടറിമാർ (EGoS), നെറ്റ്‌വർക്ക് പ്ലാനിംഗ് ഗ്രൂപ്പ് (NPG), ടെക്‌നിക്കൽ സപ്പോർട്ട് യൂണിറ്റ് (TSU) എന്നിവ രൂപീകരിച്ചിട്ടുണ്ട്.
Discussion about this post