ആറന്മുള: സംഘടിത മത വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്‍റെ ഇരയാകുന്നത് സര്‍വ്വസാധാരണമായി ഹൈന്ദവ സമൂഹം തന്നെയാണെന്ന് ആര്‍എസ്എസ് പ്രാന്ത സഹപ്രചാര്‍ പ്രമുഖ് പി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഹിന്ദു ഐക്യവേദി കോഴഞ്ചേരി താലൂക്ക് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള നവോത്ഥാനത്തിന്‍റെ അടിസ്ഥാനം സനാതന ധര്‍മ്മവും ആര്‍ഷ സംസ്‌കൃതിയുമാണ്. ഈ രണ്ട് ഘടകങ്ങളെ ശക്തിപ്പെടുത്തുവാന്‍ ഹൈന്ദവ ഐക്യത്തിലൂടെ മാത്രമേ സാധിക്കു. ഹൈന്ദവ ഐക്യത്തിലുള്ള പോരാട്ടമാണ് കഴിഞ്ഞ ഇരുപതുവര്‍ഷമായി ഹിന്ദു ഐക്യവേദി നടത്തുന്നത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആറന്മുള ഐക്കര ജങ്ഷനില്‍ നടന്ന സമ്മേളനത്തില്‍ താലൂക്ക് പ്രസിഡന്റ് ശശികുമാര്‍ മാലക്കര അധ്യക്ഷനായി. ഹിന്ദു ഐക്യ വേദി സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ.കെ.ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് പി.എന്‍.രഘുത്തമന്‍,ഉപാധ്യക്ഷന്‍ മോഹന്‍ദാസ് കോഴഞ്ചേരി,ട്രഷറര്‍ രമേശ് മണ്ണൂര്‍,താലൂക്ക് ജനറല്‍ സെക്രട്ടറി തുളസിദാസ്,വി.ആര്‍.ഓമനക്കുട്ടന്‍,ശശി ഇലന്തൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.






![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)







Discussion about this post