ഓതറ: പടയണികളിൽ പ്രശസ്തമായ ഓതറ പടയണിക്ക് മാർച്ച് 20 ന് തുടക്കമാകും. മാർച്ച് 29 ന് തിരുവാതിരക്കാണ് സമാപനം. ഓതറ പടയണിയുടെ മാത്രം സവിശേഷതയായ 1001 പാളയിൽ തീർക്കുന്ന വലിയ ഭൈരവിക്കോലം കളത്തിൽ എഴുന്നള്ളുക 30 ന് പുലർച്ചെ നാലുമണിയോടെയാണ്.
പച്ചപ്പാളയിൽ പ്രകൃതി വർണ്ണങ്ങൾ കൊണ്ട് എഴുതുന്ന കോലങ്ങൾ കെട്ടി തപ്പുതാളത്തിൽ ചുവടു വച്ചുള്ള പടയണി മധ്യതിരുവിതാംകൂറിലെ ദേവീക്ഷേത്രങ്ങളിൽ മാത്രം അരങ്ങേറുന്ന അനുഷ്ഠാന കലയാണ്. കടമ്മനിട്ട, തെള്ളിയൂർ, വെൺപാല , മുണ്ടൻ കാവ് തുടങ്ങി 50 ൽ താഴെ ക്ഷേത്രങ്ങളിൽ മാത്രം നടത്തിവരുന്ന ഈ ചടങ്ങ് മറ്റു പ്രദേശങ്ങളിലും ഇവിടുത്തെ പടയണി കലാകാരന്മാർ പോയി അവതരിപ്പിക്കാറുണ്ട്.
Discussion about this post