തിരുവല്ല: വേനല്‍ കനത്തതോടെ കടകളില്‍ മറ്റും വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ശുദ്ധത ഉറപ്പുവരുത്തുന്നതിനായി പരിശോധന ആരംഭിച്ച ഓപ്പറേഷന് പ്യുവര്‍ വാട്ടര്‍ പദ്ധതി പാതിവഴിയില്‍ നിലച്ചു. പദ്ധതി ആരംഭിച്ച സമയത്ത് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ തിരുവല്ലയില്‍ പരിശോധന നടന്നിരുന്നു. രണ്ടു കടകള്‍ക്ക് താക്കീത് നല്കി വിടുകയായിരുന്നു. എന്നാല്‍ പിന്നീട് പരിശോധന നിലച്ച അവസ്ഥയാണ്. കടകളില്‍ വിതരണം ചെയ്യുന്ന കുപ്പിവെള്ളത്തിന്റെ ശുദ്ധത ഉറപ്പുവരുത്താണ് ഓപ്പറേഷന് പ്യുവര്‍ വാട്ടര്‍ പദ്ധതി സര്‍ക്കാര്‍ ആരംഭിച്ചത്. ഗുണനിലവാരം ഇല്ലാത്ത കുപ്പിവെള്ളം,മറ്റു പാനീയങ്ങള്‍ എന്നിവ കണ്ടെത്തിയാല്‍ പ്രോസിക്യൂഷന് ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കാം. കുപ്പിവെള്ളം വാങ്ങുമ്പോള്‍ ധാരാളം കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ഭക്ഷ്യസുരക്ഷ്യ വകുപ്പ് പറയുന്നു.
കുപ്പിവെള്ളം വാങ്ങുമ്പോള്‍ സാധാരണഗതിയില്‍ അതിനു മുകളില്‍ ഒരു നമ്പര്‍ എഴുതിയിട്ടുണ്ടാവും. എന്നാല്‍ പലപ്പോഴും നമ്മള് അത് ശ്രദ്ധിക്കാറില്ല. ഒന്ന് (1) എന്ന നമ്പര്‍ രേഖപ്പെടുത്തിയിരിക്കുന്നത് കാണാം. ഇത്തരം കുപ്പികള്‍ ഒരു പ്രാവശ്യം മാത്രം ഉപയോഗിയ്ക്കുന്നവയാണ്. രണ്ടാമതൊരു തവണ ഇത് ഉപയോഗിക്കുന്നത് വലിയ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാവും. പല തവണ ഇതുപയോഗിക്കുമ്പോള്‍ പ്ലാസ്റ്റിക്കിലെ ബിസ്ഫിനോള്‍ എന്ന ഘടകം വെള്ളത്തിലൂടെ ശരീരത്തിലെത്തുന്നു. ഇത് ചര്‍മത്തിനും ആരോഗ്യത്തിനും പ്രത്യുല്പാദന ശേഷിയ്ക്കുമെല്ലാം ദോഷമുണ്ടാക്കുന്നതാണ്. സാധാരണ നമ്മള് യാത്ര പോവുമ്പോള്‍ കുപ്പിവെള്ളം വാഹനത്തിന്റെ പുറകില്‍ വയ്ക്കുന്നത് സാധാരണയാണ്. വെയിലത്ത് വാഹനം പാര്‍ക്ക് ചെയ്യുമ്പോള്‍ വെള്ളത്തിന്റെ കുപ്പി ചൂടാവുകയും അത് പിന്നീട് നമ്മള് ഉപയോഗിക്കുകയും ചെയ്യുന്നത് ശരീരത്തിന് വളരെയേറെ ദോശകരമാണ്. മിനറല്‍ വാട്ടര്‍ വാങ്ങി ഉപയോഗിക്കുമ്പോള്‍ കുപ്പിയുടെ അടിയില്‍ 2 അല്ലെങ്കില്‍ 5 എന്നീ നമ്പറുകള്‍ രേഖപ്പെടുത്തിയിരിക്കുന്നെങ്കില്‍ വാങ്ങിക്കാം. ഇത്തരം കുപ്പികള്‍ ഒന്നില്‍ കൂടുതല്‍ തവണ ഉപയോഗിക്കാവുന്നതാണ്. വീണ്ടും വെള്ളം നിറച്ച് ഉപയോഗിക്കണമെന്നുള്ളവര്‍ തീര്‍ച്ചയായും കുപ്പിയുടെ മുകളിലെ നമ്പര്‍ നോക്കി വാങ്ങാന്‍ ശ്രമിക്കുക. കോപ്പര്‍ വാട്ടര്‍ ബോട്ടില്‍ ഇപ്പോള്‍ ഡോക്ടര്‍മാരും ആരോഗ്യ വിശകലന വിദഗ്ധരും ശുപാര്‍ശ ചെയ്യുന്നു. ഒരു രാത്രി മുഴുവനുമോ അല്ലെങ്കില്‍ കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലുമോ കോപ്പര്‍ ബോട്ടിലില്‍ വെള്ളം സംഭരിക്കുമ്പോള്‍ കോപ്പറില്‍ അടങ്ങിയിട്ടുള്ള ആന്റി മൈക്രോബിയല്‍, ആന്റി ഓക്സിഡന്റ്, ആന്റി ഇന്‍ഫ്ലമേറ്ററി സവിശേഷതകള്‍ വെള്ളത്തിലേക്ക് ഇറങ്ങുകയും ഈ വെള്ളം കുടിക്കുമ്പോള്‍ അതിലടങ്ങിയിട്ടുള്ള ആരോഗ്യ ഗുണങ്ങള്‍ നമ്മളുടെ ശരീരത്തിലേയ്ക്ക് എത്തുകയും ചെയ്യുന്നു.
Discussion about this post