VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ഇന്ന് ലോക ഓട്ടിസം ദിനം; ഭാര്‍ഗവിയുടെ അതിജീവനത്തിന് നൃത്തഭാഷ്യം

വിനീത വേണാട്ട് by വിനീത വേണാട്ട്
2 April, 2023
in കേരളം
Share
Tweet
SendTelegram

കൊച്ചി: നിസ്സഹായതയുടെ തുരുത്തില്‍ തനിച്ചായ, സഹതാപ നോട്ടങ്ങളുടെ ചൂടേറ്റ് പൊള്ളിയടര്‍ന്ന മനസോടെ ജീവിക്കുന്ന സമൂഹത്തിലെ ഒരുപറ്റം അമ്മമാരുടേയും അവരിലേക്ക് മാത്രമായി ലോകത്തെ ചുരുക്കിയ സ്‌പെഷ്യല്‍ മക്കളുടേയും ജീവിതത്തിന് പ്രത്യാശയും പ്രേരണയും നല്കാന്‍, സ്വജീവിതം തന്നെ അരങ്ങില്‍ ദൃശ്യവത്കരിക്കുകയാണ് ജഗദീശ്വരി കൃഷ്ണയും മകള്‍ ഭാര്‍ഗവിയും. ഓട്ടിസം ബാധിതയായ മകളേയും ചേര്‍ത്തുപിടിച്ച്,  സ്വപ്‌നങ്ങളും ആഗ്രഹങ്ങളും ഉള്ളിലൊതുക്കി ജഗദീശ്വരി പിന്നിട്ട വഴികള്‍ സമൂഹത്തിന് മുന്നില്‍ നൃത്തരൂപത്തില്‍ ആവിഷ്‌കരിക്കപ്പെടുകയാണ്. ഭാര്‍ഗവിക്ക് മൂന്ന് വയസ്സുള്ളപ്പോഴാണ് ഓട്ടിസമാണെന്ന് കണ്ടെത്തുന്നത്. ശബ്ദവും വെളിച്ചവും വരെ അവളെ അസ്വസ്ഥപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍, തന്‍റെ ജീവിതവും മാറിമറിയാന്‍ പോകുന്നുവെന്ന് ജഗദീശ്വരി തിരിച്ചറിഞ്ഞു. നര്‍ത്തകിയാകണമെന്നാഗ്രഹിച്ച അവരുടെ ജീവിതം മകളുടെ ജീവിതത്തിനൊപ്പം മാത്രം ചുവടുവച്ചു. തമിഴ് വംശജയായ ജഗദീശ്വരി കുടുംബ സമേതം മലേഷ്യയിലാണ് താമസം. സ്‌പെഷ്യല്‍ സ്‌കൂളിലല്ല നോര്‍മല്‍ സ്‌കൂളിലാണ് ഇന്ന് ഭാര്‍ഗവിയുടെ പഠനം, എട്ടാം ക്ലാസില്‍. രണ്ട് ചെറുകഥകള്‍ അടങ്ങുന്ന ഗോള്‍ഡന്‍ പാരറ്റ് ഇന്‍ ദ മാജിക് ടീ പോട്ട് എന്ന ബാലസാഹിത്യ കൃതിയും ഭാര്‍ഗവി എഴുതി. ജിംനാസ്റ്റിക്കും ഡിജിറ്റല്‍ ആര്‍ട്ടും വഴങ്ങും. വായനയാണ് ഇഷ്ട വിനോദം. ഗായിക ടെയ്‌ലര്‍ സ്വിഫ്റ്റിന്‍റെ ആരാധികയാണ്.

 ഇവരുടെ അതിജീവനത്തിന്‍റെ യഥാര്‍ത്ഥ കഥയാണ്  വേദിയില്‍ അവതരിപ്പിക്കപ്പെടുന്നത്. പ്രശസ്ത ഒഡീസി നര്‍ത്തകി സന്ധ്യാ മനോജും ഭരതനാട്യം നര്‍ത്തകി കൃതികാ രാമചന്ദ്രനുമാണ് ജഗദീശ്വരിയായും ഭാര്‍ഗവിയായും അരങ്ങിലെത്തുന്നത്. ജീവിതത്തിന്‍റെ രണ്ട് അവസ്ഥകളിലൂടെ കടന്നുപോകുന്ന രണ്ട് വ്യക്തികളുടെ ജീവിതമായതിനാലാണ് രണ്ട് നൃത്തരൂപങ്ങള്‍ സമന്വയിപ്പിച്ചിരിക്കുന്നതെന്ന് സന്ധ്യാ മനോജ് പറഞ്ഞു. മലേഷ്യയില്‍ ഓട്ടിസം ബാധിതരായ കുട്ടികളുടെ യോഗാ അധ്യാപികയായി പ്രവര്‍ത്തിച്ചിട്ടുള്ളതിനാല്‍ അവരുടെ വൈകാരിക തലം മനസ്സിലാക്കാന്‍ സന്ധ്യക്ക് സാധിച്ചിട്ടുണ്ട്. മലേഷ്യയില്‍ വച്ച് രാധേ രാധേ എന്ന ഒഡീസി സോളോ പെര്‍ഫോമന്‍സ് കണ്ട ശേഷമാണ് ജഗദീശ്വരി അവരുടെ ജീവിതം നൃത്തരൂപത്തില്‍ സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കണമെന്ന ആവശ്യവുമായി തന്നെ സമീപിച്ചതെന്ന് സന്ധ്യ പറയുന്നു. രണ്ട് വര്‍ഷത്തോളം എടുത്തു ആ അതിജീവന കഥ, നൃത്തരൂപത്തിലേക്ക് പരിവര്‍ത്തനപ്പെടുത്താന്‍. ജഗദീശ്വരിയുടേയും ഭാര്‍ഗവിയുടേയും ജീവിതത്തിലെ സുപ്രധാന ഏടുകളാണ് ഒഡീസി-ഭരതനാട്യ സങ്കലനത്തിലൂടെ വേദിയില്‍ അവതരിപ്പിക്കുന്നത്. ഹിന്ദുസ്ഥാനി, കര്‍ണാടക രാഗങ്ങള്‍ സമന്വയിപ്പിച്ച്, മലയാളം, ഹിന്ദി, തമിഴ്, സംസ്‌കൃതം തുടങ്ങിയ ഭാഷകളിലാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. പ്രേരണ: ദ ഇന്‍സ്പിരേഷന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ നൃത്തശില്‍പത്തിന്റെ ആശയാവിഷ്‌കാരവും കോറിയോഗ്രാഫിയും നിര്‍വഹിച്ചിരിക്കുന്നത് സന്ധ്യാമനോജാണ്. 23 വര്‍ഷമായി ഒഡീസി നൃത്ത രംഗത്ത് സജീവമാണ് നോര്‍ത്ത് പറവൂര്‍ സ്വദേശിയായ സന്ധ്യ. ബിഗ് ബോസ് സീസണ്‍ മൂന്നില്‍ മത്സരാര്‍ത്ഥിയായിരുന്നു. പ്രശസ്ത മൃദംഗ വിദ്വാനായിരുന്ന ഗുരുവായൂര്‍ ദൊരൈയുടെ മകള്‍ ഉഷ ദൊരൈയുടെ മകളാണ് കൃതിക.

ലോക ഓട്ടിസം ബോധവത്കരണ ദിനമായ ഇന്ന് പെറ്റല്‍ ഗ്ലോബ് ഫൗണ്ടേഷന്റേയും നര്‍ത്തകരുടെ സംഘടനയായ ഐഡയുടേയും ആഭിമുഖ്യത്തില്‍ എറണാകുളം ഫൈന്‍ ആര്‍ട്‌സ് ഹാളില്‍ വൈകിട്ട് 6.30 നാണ് പരിപാടി. പ്രവേശനം സൗജന്യം.

Share1
Tweet
SendShareShare

Latest from this Category

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies