തിരുവനന്തപുരം: തലസ്ഥാനത്തെ സുപ്രധാന ഭാഗമായ കിഴക്കേകോട്ടയില്‍ തീപിടിത്തം. ബസ് വെയിറ്റിംഗ് ഷെഡിന് സമീപമുള്ള കടകളിലാണ് തീ പടര്‍ന്നത്. മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഭവ സ്ഥലത്തെത്തിയാണ് തീയണച്ചത്. സമീപത്തുള്ള ചായക്കടയില്‍ നിന്ന് തീപിടിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. ജനത്തിരക്കുള്ള സമയത്തായിരുന്നു തീപിടുത്തം. നാലോളം കടകളിലേക്ക് തീപടര്‍ന്നു.
Discussion about this post