നാവികസേന കണ്ണൂർ ഏഴിമലയിലെ നേവൽ അക്കാദമിയിൽ വനിതകൾക്കും അവസരം. 2024 ജനുവരിയിൽ ആരംഭിക്കുന്ന ഷോർട്ട് സർവീസ് കമ്മീഷൻ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ബ്രാഞ്ചുകളിലായി ആകെ 242 ഒഴിവാണുള്ളത്. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം.
ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് സ്റ്റാഫ് സെലക്ഷൻ ബോർഡിന്റെ ഇന്റർവ്യൂ, വൈദ്യപരിശോധന എന്നിവയുണ്ടായിരിക്കും. ബി ഗ്രേഡോടെ എൻസിസി ‘സി’ സർട്ടിഫിക്കറ്റ് നേടിയവർക്ക് കട്ട്-ഓഫ് മാർക്കിൽ ഇളവുണ്ടായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവരെ സബ്- ലെഫ്റ്റനന്റ് റാങ്കിൽ നിയമിക്കും. തുടക്കത്തിൽ പത്ത് വർഷത്തേയ്‌ക്കായിരിക്കും നിയമനം. പിന്നീട് നാല് വർഷം കൂടി നീട്ടി നൽകിയേക്കും. https://www.joinindiannavy.gov.in/
വഴി ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷയോടൊപ്പം ഫോട്ടോ, യോഗ്യത സർട്ടിഫിക്കറ്റുകൾ എന്നിവ സ്‌കാൻ ചെയ്ത് അപ് ലോഡ് ചെയ്യണം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. മെയ് 14-ആണ് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി.
ഒഴിവ്, യോഗ്യത, പ്രായപരിധി എന്ന ക്രമത്തിൽ
എക്‌സിക്യൂട്ടീവ് ബ്രാഞ്ച്
150 ഒഴിവ് (ജനറൽ സർവീസ്-50, എയർട്രാഫിക് കൺട്രോളർ-10, നേവൽ എയർ ഓപ്പറേഷൻസ് ഓഫീസർ-20, പൈലറ്റ്-25, ലോജിസ്റ്റിക്സ്-30, നേവൽ ആർമമെന്റ് ഇൻസ്പെക്ടറേറ്റ് കേഡർ-15). 60 ശതമാനം മാർക്കോടെയുള്ള എൻജിനീയറിങ് ബിരുദമാണ് യോഗ്യത. പത്ത്, പന്ത്രണ്ട് ക്ലാസുകളിലും 60 ശതമാനം മാർക്ക് നേടിയിരിക്കണം. ലോജിസ്റ്റിക്സ് വിഭാഗത്തിലേക്ക് എം.ബി.എ., ബി.എസ്സി./ ബി.കോം (വിത്ത് പി.ജി. ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ്/ സപ്ലൈ ചെയിൻ മാനേജ്മെന്റ്), എം.സി.എ./ എ.എസ്സി. ഐ.ടി. യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. കൊമേഴ്സ്യൽ പൈലറ്റ ലൈസൻസ് ഉള്ളവർക്കും പൈലറ്റ് വിഭാഗത്തിലേക്ക് അപേക്ഷിക്കാം. എയർ ട്രാഫിക് കൺട്രോളർ 20-24, നേവൽ എയർ ഓപ്പറേഷൻസ് ഓഫീസർ 18-23, പൈലറ്റ് 18-23, മറ്റ് വിഭാഗങ്ങളിൽ 19-23 എന്നിങ്ങനെയാണ് പ്രായപരിധി
എജ്യുക്കേഷൻ ബ്രാഞ്ച്
12 ഒഴിവ് (മാത്സ്/ ഓപ്പറേഷണൽ റിസർച്ച്-3, ഫിസിക്സ്/ അപ്ലൈഡ് ഫിസിക്സ്-2, കെമിസ്ട്രി-1, മെക്കാനിക്കൽ എൻജിനീയറിങ്-2, ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ-2, തെർമൽ/ പ്രൊഡക്ഷൻ എൻജിനീയറിങ്/ മെഷിൻ ഡിസൈൻ-1, കമ്യൂണിക്കേഷൻ സിസ്റ്റംസ് എൻജിനീയറിങ്/ ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ എൻജിനീയറിങ്/ പവർ സിസ്റ്റം എൻജിനീയറിങ്-1). ബന്ധപ്പെട്ട ബ്രാഞ്ചിൽ 60 ശതമാനം മാർക്കോടെ എം.എസ്സി./ ബി.ടെക്/ എം.ടെക്. ആണ് യോഗ്യത. എം.ടെക്. യോഗ്യതയുള്ള വിഭാഗങ്ങളിലേക്ക് 20-26, മറ്റുള്ളവയിൽ 20-24 വയസ്സാണ് പ്രായപരിധി
80 ഒഴിവ്. എൻജിനീയറിങ് വിഭാഗത്തിൽ 20; 60 ശതമാനം മാർക്കോടെ മെക്കാനിക്കൽ/ മറൈൻ/ ഇൻസ്ട്രുമെഷേൻ/ പ്രൊഡക്ഷൻ/ എയറോനോട്ടിക്കൽ/ ഇൻഡസ്ട്രിയൽ/ കൺട്രോൾ/ എയറോസ്പേസ്/ ഓട്ടോമൊബൈൽ/ മെറ്റലർജി/ മെക്കട്രോണിക്സിൽ.എൻജിനീയറിങ് ബിരുദം. ഇലക്ട്രിക്കൽ വിഭാഗത്തിൽ 60 ഒഴിവ്; 60 ശതമാനം മാർക്കോടെ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ/ ഇൻസ്ട്രുമെന്റേഷൻ/ അപ്ലൈഡ് ഇലക്ട്രോണിക്സ്/ പവർ എൻജിനീയറിങ്ങിൽ ബിരുദം. പ്രായ പരിധി 19-24 വയസ്സ്
Discussion about this post