തിരുവനന്തപുരം: ആത്മനിര്‍ഭരമായ രാഷ്ട്രനിര്‍മാണത്തിന് ഭാരതീയ മൂല്യങ്ങളില്‍ അറിവുള്ള ജനതയെ തയാറാക്കുന്ന പ്രവര്‍ത്തനമാണ് വിചാരകേന്ദ്രം നിര്‍വഹിക്കുന്നതെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍. സംസ്‌കൃതിഭവനില്‍ ഭാരതീയ വിചാരകേന്ദ്രം ദക്ഷിണമേഖലാ എകദിന കാര്യകര്‍തൃ ശിബിരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാധ്യായ പ്രകിയയിലൂടെ ഭാരത സംസ്‌കൃതിയെ ഉള്‍ക്കൊണ്ട് രാഷ്ട്രപുരോഗതിക്ക് ആവശ്യമായ ചിന്തകള്‍ ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങളാവണം വിചാരകേന്ദ്രം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ബാബു, സെക്രട്ടറി എസ്. രാജന്‍പിള്ള എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നയിച്ചു. വിചാര കേന്ദ്രം അക്കാദമിക് ഡീന്‍ ഡോ. കെ.എന്‍. മധുസൂദനന്‍ പിള്ള അധ്യക്ഷനായിരുന്നു. എം. വിജയന്‍ നായര്‍, അഡ്വ. ജി. അഞ്ജനാ ദേവി, വി.എസ്. സജിത്കുമാര്‍ സംസാരിച്ചു.
ഭാരതീയ വിചാര കേന്ദ്രം എറണാകുളം ജില്ലാ അധ്യക്ഷനും പരിസ്ഥിതി ശാസ്ത്രജ്ഞനുമായ ഡോ. സി.എം. ജോയ് രചിച്ച ‘കെ റെയിലും പശ്ചിമഘട്ടവും’ എന്ന പുസ്തകം ആര്‍. സഞ്ജയന്‍ പ്രകാശനം ചെയ്തു. ജില്ലാ അധ്യക്ഷന്‍ ഡോ. കെ. വിജയകുമാരന്‍ നായര്‍ പുസ്തകം ഏറ്റു വാങ്ങി.
Discussion about this post