കാസർഗോഡ്: ഭാരതീയ വിചാര കേന്ദ്രം കാസർഗോഡ് ജില്ലാ സമിതി സംഘടിപ്പിച്ച സംസ്കൃതി പാഠശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാത്തിന്റെയും അടിസ്ഥാനം അമ്മ ആണ്. ഭാരതത്തിനെ മാതാവായിട്ട് ആണ് സങ്കല്പിച്ചിരിക്കുന്നത്. അത് ഭാരതം ആദ്യകാലം മുതൽക് തന്നെ സ്ത്രീകൾക്ക് കൊടുത്തിരിക്കുന്ന പ്രാധാന്യത്തെ വെളിവാക്കുന്നു. സ്ത്രീകൾ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് വരേണ്ടതുണ്ട്.
ഓരോ വിദ്യാർത്ഥിയുടെയും പരമമായ ലക്ഷ്യം അറിവ് നേടുക എന്നതായിരിക്കണം. അറിവാണ് ധനം. ജ്ഞാനികളെ എന്നും ബഹുമാനിച്ചിരുന്ന ഒരു സംസ്കാരത്തിന്റെ അവകാശികൾ ആണ് നമ്മൾ എല്ലാവരും. അതിൽ നമ്മൾ തികച്ചും അഭിമാനിക്കേണ്ടതുണ്ട്.
വിദ്യാർഥികൾ ചോദ്യം ചോദിക്കാൻ ശീലിക്കണം. അദ്ധ്യാപകരോട് നിരന്തരമായി ചോദ്യങ്ങൾ ചോദിക്കണം.പ്രകൃതിയിൽ നിന്നും നമുക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ ഉണ്ട്. നിരീക്ഷണ പാടവം ഒരു വിദ്യാർത്ഥിക്കു അത്യാവശ്യം വേണ്ട ഒരു കഴിവാണ്. വലിയ വലിയ പഠനങ്ങൾ നടക്കുന്നത് നിരീക്ഷണങ്ങളിലൂടെ ആണ്. മൃഗങ്ങൾ എങ്ങിനെ സ്വന്തം കുഞ്ഞുങ്ങളെ Standards പഠിപ്പിക്കുന്നു എന്നത് തന്നെ നമുക്ക് ഒരു വലിയ പാഠം ആണ്.
തുടർന്ന് കുട്ടികളെ ലളിതമായ രീതിയിൽ ചിത്ര കല പഠിപ്പിക്കുന്നതെങ്ങനെ എന്ന് ഉദാഹരണ സഹിതം വിവരിച്ചു. ശ്രീ ഗണേശൻ ഉദ്ഘാടകന് സ്നേഹോപഹാരം ആയി ഭാരതീയ വിചാര കേന്ദ്രം പ്രസാധനം ചെയ്ത കെ റെയിലും പശ്ചിമ ഘട്ടവും എന്ന പുസ്തകം സമ്മാനിച്ചു. നാരായണൻ നന്ദി , ജില്ല സെക്രട്ടറി Dr. കെ.ഐ ശിവപ്രസാദ് സ്വാഗതം പറഞ്ഞു. ശ്രീ മുരളീധരൻ പാലമംഗലം അധ്യക്ഷൻ വഹിച്ചു.
Discussion about this post