എറണാകുളം: സേവാഭാരതി ഒരുക്കിയ തണലിൽ കുമാരിക്ക് ഇനി സമാധാനമായി തലചായ്ക്കാം. തൃപ്പുണിത്തുറ പാവക്കുളങ്ങര പുത്തൻവേലിക്കകത്ത് കുമാരിക്കാണ് സേവാഭാരതിയുടെ നേതൃത്വത്തിൽ സ്വപ്നഭവനം പടുത്തുയർത്തിയത്. പുതിയ വീടിന്റെ താക്കോൽ ദാനം മുൻ എംപി സുരേഷ് ഗോപി നിർവഹിച്ചു. തൃപ്പുണ്ണിത്തുറ സേവാഭാരതിയുടെ ഏഴാമത്തെ വീടാണ് കുമാരിക്ക് ലഭിച്ചത്.
ഇടിഞ്ഞ്് പൊളിഞ്ഞ് വീഴാറായ ഷെഡിലാണ് കുമാരിയും മകളും താമസിച്ചിരുന്നത്. ഇതേ സ്ഥലത്താണ് രണ്ട് അറ്റാച്ചഡ് ബാത്ത്റൂമുള്ള മനോഹരമായ ഭവനം സേവാഭാരതി നിർമ്മിച്ച് നൽകിയത്.
വീടെന്ന് സ്വപ്നത്തിന് താങ്ങായും തണലായും നിന്നത് സേവാഭാരതിയാണെന്ന് കുമാരി പറഞ്ഞു. നിരവധി തവണ വീടിനായി മുൻസിപ്പാലിറ്റിയിൽ കയറിയിറങ്ങിയിരുന്നു. ഈ പ്രദേശത്തെ നിരവധിപേർക്ക് വീട് നൽകി. എന്നാൽ എനിക്കും മകൾക്കും വീട് അനുവദിച്ചില്ല. ഒടുവിൽ സേവാഭാരതിയാണ് വീട് യാഥാർത്ഥ്യമാക്കിയത്, മരുന്നും ഭക്ഷണവും അടക്കം സേവാഭാരതിയാണ് എത്തിച്ച് തരുന്നത്, സന്തോഷ കണ്ണീരൊടെ കുമാരി പറയുന്നു. നിലവിൽ എട്ടാമത്തെ വീട് പടുത്തുയർത്താനുള്ള ദൗത്യവുമായാണ് സേവാഭാരതി മുന്നോട്ട് പോകുന്നത്. ജുലൈ മാസത്തൊടെ ഈ വീടിന്റെ നിർമ്മാണവും പൂർത്തിയാകും.
Discussion about this post