VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം അതിന്‍റെ ജന്മനാടുകളിലും കടപുഴകി :രൺജി പണിക്കർ

VSK Desk by VSK Desk
6 June, 2023
in കേരളം
Share
Tweet
SendTelegram

കൊച്ചി: ലോകം ഏറ്റവും കൂടുതൽ പ്രത്യാശയോടുകൂടി കണ്ട കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം അത് ജൻമംകൊണ്ട രാജ്യങ്ങളിലെല്ലാം തകർന്നടിഞ്ഞുവെന്ന് പ്രശസ്ത തിരക്കഥാകൃത്ത് രഞ്ജി പണിക്കർ. കുരുക്ഷേത്ര പ്രകാശൻ പുറത്തിറക്കിയ സംഘദർശനമാലിക പുസ്തകപരമ്പരയുടെ പ്രകാശനവേളയിൽ പുസ്തകം ഏറ്റുവാങ്ങിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാറ്റും വെളിച്ചവും കയറാതെ കെട്ടിപ്പൂട്ടിവെക്കുന്ന പ്രത്യയശാസ്ത്രങ്ങളുടെയെല്ലാം അവസ്ഥ ഇതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.  പുസ്തകങ്ങൾ വായിക്കാനും വിമർശിക്കാനുമുള്ളതാകുമ്പോൾ മാത്രമേ അതിന് പ്രസക്തി ഉള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 ഏത് വലിയ പ്രത്യയശാസ്ത്രമായാലും കാലത്തിൻ്റെ പ്രവാഹത്തിൽ പലപ്പോഴും തകർന്നടിഞ്ഞ് പോകുന്ന കാഴ്ച നമ്മൾ കണ്ടിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ജൻമംകൊണ്ട എല്ലാ രാജ്യങ്ങളിൽ നിന്നും കടപുഴകയും നാടുകടത്തപ്പെടുകയും ചെയ്തതും നമ്മൾ കണ്ടു. എല്ലാ വാതിലുകളെയും കൊട്ടിയടച്ചുകൊണ്ട് ഒരു ചിന്തയെയും നമ്മൾക്ക് നിലനിർത്താൻ കഴിയില്ല. ഏതു പ്രത്യയശാസ്ത്രവും വായിക്കപ്പെടുകയും ചർച്ചപ്പെടുകയും ചെയ്യുമ്പോൾ മാത്രമേ അതിൻ്റെ തടങ്കലുകളിൽനിന്ന് വലിഞ്ഞുകയറി മുന്നോട്ടു സഞ്ചരിക്കുന്ന സാഹചര്യം ഉണ്ടാവുകയുള്ളു. അപ്പോൾ മാത്രമേ അവ നിലനിൽക്കുകയും കാലാതീതമാവുകയും ചെയ്യുകയുള്ളൂവെന്നും രഞ്ജി പണിക്കർ വ്യക്തമാക്കി.

എറണാകുളം ബി.ടി.എച്ചിൽ നടന്ന ചടങ്ങിൽ എഴുത്തുകാരനും ബാലസാഹിത്യകാരനുമായ പായിപ്ര രാധാകൃഷ്ണൻ പുസ്തകപരമ്പരയുടെ പ്രകാശനകർമ്മം നിർവ്വഹിച്ചു. ഇത്രയും ഗഹനമായ പുസ്തകങ്ങൾ പ്രകാശനം ചെയ്യാൻ കഴിഞ്ഞതിൽ തനിക്ക് അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംഘപരിവാർ പ്രസ്ഥാനങ്ങളുടെ പരിപാടിയിൽ അടിയന്തിരാവസ്ഥക്കാലത്ത് പങ്കെടുത്തതിന്‍റെ ഓർമ്മകൾ അദ്ദേഹം പങ്കുവെച്ചു. മുതിർന്ന പ്രചാരകൻ എം.എ കൃഷ്ണനുമായി തനിക്കുള്ള ബന്ധവും അത് സംഘപ്രസ്ഥാനങ്ങളെ പരിചയപ്പെടാൻ കാരണമായതിന്‍റെ അനുഭവവും അദ്ദേഹം വിവരിച്ചു.

ആർഎസ്എസ് അഖിലഭാരതിയ സമ്പർക്ക വിഭാഗം അംഗം വി. രവികുമാർ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. കേരളത്തിൽ ജനിച്ച് ലോക പ്രശസ്തരായ നിരവധി പ്രമുഖരെ അദ്ദേഹം അനുസ്മരിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവർത്തനം രാജ്യത്തിന് പുറത്തേക്ക് വ്യാപിച്ചതും നിരവധി രാജ്യങ്ങളിൽ അവിടുത്തെ ഭരണാധികാരികൾ ഹിന്ദുസ്വയംസേവക സംഘത്തിന്റെ പരിപാടികളിൽ പങ്കെടുത്ത അനുഭവങ്ങളും അദ്ദേഹം ചടങ്ങിൽ വിവരിച്ചു.  രാമായണവും മഹാഭാരതവും ഭഗവദ്ഗീതയും വിവിധ രാജ്യങ്ങളിൽ പഠിപ്പിക്കുന്നുണ്ട്. ഹിന്ദു ആഘോഷങ്ങൾ മറ്റ് രാജ്യങ്ങളിൽ സാധാരണമാവുകയാണ്. ഹിന്ദു സംസ്കാരത്തിന്റെ വിശ്വവ്യാപനത്തിന്റെ ഉദാഹരണങ്ങളാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ സ്വയംസേവക സംഘം സംസ്ഥാന സംഘചാലക് അഡ്വ: കെ.കെ.ബാലറാം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ
ജൻമഭൂമി മുൻ പത്രാധിപരും എഴുത്തുകാരനുമായ പി.നാരായണൻ, കുരുക്ഷേത്ര മാനേജിങ് ഡയറക്ടർ കാ. ഭാ. സുരേന്ദ്രൻ,  ചീഫ് എഡിറ്റർ ജി.അമൃതരാജ്, ഡയറക്ടർ ബോർഡ് അംഗം കെ ആർ ചന്ദ്രശേഖരൻ എന്നിവരും സംസാരിച്ചു.

സംഘത്തിന്‍റെ ദർശനവും പ്രവർത്തനവും വിശദീകരിക്കുന്ന എട്ട് ഗ്രന്ഥങ്ങളാണ് സംഘദർശനമാലിക എന്ന പേരിൽ ആദ്യഘട്ടത്തിൽ പുറത്തിറക്കുന്നത്.  ഗുരുജി ഗോൾവൽക്കർ, ദത്തോപാന്ത് ഠേംഗ്ഡി, ദീനദയാൽ ഉപാദ്ധ്യായ, ബാലാസാഹബ് ദേവറസ്, മോഹൻ ഭാഗവത്, സുനിൽ അംബേക്കർ എന്നിവരുടെ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്.

Share
Tweet
SendShareShare

Latest from this Category

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഭാരതത്തിന്റെ വികസനത്തിനാധാരം രാമന്റെ മൂല്യങ്ങള്‍: രാജ്‌നാഥ് സിങ്

ഡോ. ബി. എസ്‌ ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

തൃപ്പൂണിത്തുറ സംസ്കൃത കോളേജിൽ എസ്എഫ്ഐയുടെ 40 വർഷത്തെ ആധിപത്യം അവസാനിപ്പിച്ച് എബിവിപി; 12 സീറ്റുകളിലും മിന്നും ജയം

ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഗണേശോത്സവം ആഘോഷിച്ചു

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

Load More

പുതിയ വാര്‍ത്തകള്‍

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

ചോദ്യങ്ങളുണ്ടാവണം, സംവാദവും:ദത്താത്രേയ ഹൊസബാളെ

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

മാതൃകയായി കല്യാണപ്പന്തലിലെ പുസ്തകവിരുന്ന്

തൊഴിലാളികൾ ശക്തരായാൽ ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

സംഘാനുഭവശാല സാഗരം കടഞ്ഞെടുത്ത നിധി പോലെ: സർസംഘചാലക്

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഭാരതത്തിന്റെ വികസനത്തിനാധാരം രാമന്റെ മൂല്യങ്ങള്‍: രാജ്‌നാഥ് സിങ്

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies