പാലക്കാട്: യുടിഎസ് ഓൺ മൊബൈൽ ടിക്കറ്റിങ് ആപ്പിൽ പുതിയ സൗകര്യവുമായി റെയിൽവേ. യാത്രികർ ഏറെ കാലമായി ആവശ്യപ്പെട്ടിരുന്ന സർച്ചാർജ് ടിക്കറ്റ് കൂടി കഴിഞ്ഞ അപ്ഡേഷൻ മുതൽ യുടിഎസ് ഓൺ മൊബൈൽ ആപ്പിൽ ലഭ്യമാക്കി.
ഈ ആപ്പ് ഉപയോഗിച്ച് സാധാരണ രണ്ടാം ക്ലാസ് ടിക്കറ്റോ സീസൺ ടിക്കറ്റോ എടുത്തിട്ടുള്ള യാത്രക്കാർക്ക് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സിൽ കയറണമെങ്കിൽ, സർച്ചാർജ് ടിക്കറ്റ് ഇതുവരെ ടിക്കറ്റ് കൗണ്ടറിൽ നിന്നും വാങ്ങണമായിരുന്നു. ആപ്പിലൂടെ സർച്ചാർജ് ടിക്കറ്റ് എടുക്കാനുള്ള സൗകര്യം ഇതുവരെ ഉണ്ടായിരുന്നില്ല. യാത്രികർ ഏറെ കാലമായി ആവശ്യപ്പെട്ടിരുന്ന സർച്ചാർജ് ടിക്കറ്റ് കൂടി, കഴിഞ്ഞ അപ്ഡേഷൻ മുതൽ യുടിഎസ് ഓൺ മൊബൈൽ ആപ്പിൽ ലഭ്യമാക്കിയിട്ടുണ്ട്.
സ്ഥിരം യാത്രക്കാർക്ക് വളരെ സൗകര്യപ്രദമാണ്, ഈ പരിഷ്ക്കാരം. വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളോട് ചേർന്ന് വരുന്ന ദിവസങ്ങളിലും സ്റ്റേഷനുകളിൽ നീണ്ട ക്യൂ കാണാം. ഇതുകാരണം ടിക്കറ്റ് കിട്ടാതെ യാത്ര മുടങ്ങുന്ന അവസ്ഥ ഇല്ലാതാക്കാൻ ഇനി യുടിഎസ് ആപ്പ് സഹായിയ്ക്കും.
Discussion about this post