VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

മാധ്യമപ്രവര്‍ത്തകന്‍ പ്രതിനിധാനം ചെയ്യുന്നത് പൊതുസമൂഹത്തെ: ശ്രീജിത് പണിക്കര്‍

VSK Desk by VSK Desk
20 June, 2023
in കേരളം
ShareTweetSendTelegram

തിരുവനന്തപുരം: സാധാരണക്കാരനുള്ള ആവിഷ്‌ക്കാര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും മാധ്യമപ്രവര്‍ത്തകനെ സംബന്ധിച്ച് തൊഴിലവകാശംകൂടിയാണ്. ഓരോ മാധ്യമപ്രവര്‍ത്തകനും പ്രതിനിധാനം ചെയ്യുന്നത് മാധ്യമസ്ഥാപനത്തേക്കാള്‍ ഉപരി പൊതുസമൂഹത്തെയാണെന്ന് സാമൂഹ്യനിരീക്ഷകന്‍ ശ്രീജിത്പണിക്കര്‍. പ്രസ്‌ക്ലബ്ബില്‍ ഫോറം ഫോര്‍ മീഡിയ ഫ്രീഡം എന്ന സംഘടന കേരളത്തിലെ സര്‍ക്കാരിന്റെ മാധ്യമവേട്ടയ്‌ക്കെതിരെ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും ഒരു മാധ്യമപ്രവര്‍ത്തകന്റെ ശബ്ദം ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ ഇല്ലാതാകുന്നത് സമൂഹത്തിന്റെ ശബ്ദമാണ്. അയാള്‍ക്ക് നിക്ഷിപ്ത താത്പര്യം ഉണ്ട് എങ്കില്‍ കൂടി സമൂഹത്തിലെ വ്യത്യസത അഭിപ്രായങ്ങളുള്ളവരുടെ കൂടി ശബ്ദമാണ് അയാള്‍ ഉന്നയിക്കുന്നത്.

അങ്ങനെയുള്ള മാധ്യമപ്രവര്‍ത്തകന്റെ ശബ്ദം ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് ഭരണകൂട ഭീകരത തന്നെയാണ്. തൊഴില്‍ ചെയ്യാനുള്ള അവന്റെ അവകാശത്തിന്‍ മേലുള്ള കടന്നുകയറ്റം കൂടിയാണത്. ഒരു തൊഴിലാളി വര്‍ഗ സര്‍ക്കാരാണെന്ന് പറയുന്നവരാണ് ഇത് ചെയ്യുന്നതാണ് അതിലെ വൈരുദ്ധ്യം. തങ്ങള്‍ക്കെതിരെ വാര്‍ത്ത നല്‍കിയാല്‍ ബുദ്ധിമുട്ടനുഭവിക്കുമെന്ന വ്യക്തമായ സന്ദേശമാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ഇത്തരം കേസെടുക്കുന്നതിലൂടെ വ്യക്തമാക്കുന്നതെന്നും ശ്രീജിത് പണിക്കര്‍ പറഞ്ഞു.
മാധ്യമങ്ങളുടെ പൊതുസ്വാതന്ത്ര്യത്തില്‍ കടന്നുകയറുമ്പോള്‍ മാധ്യമങ്ങള്‍ ഒരുമിച്ചുനില്‍ക്കുന്നില്ല എന്നതാണ് ഇന്ന് മാധ്യമലോകം നേരിടുന്ന വെല്ലുവിളിയെന്ന് ജനം ടിവി പ്രോഗ്രാം ഹെഡ് അനില്‍നമ്പ്യാര്‍ പറഞ്ഞു. പത്രപ്രവര്‍ത്തക യൂണിയന്‍ രാഷ്ട്രീയവത്ക്കരിക്കപ്പെട്ടിരിക്കുന്നു. മാധ്യമങ്ങളുടെ ഐക്യം നഷ്ടപ്പെട്ടു. മാധ്യമങ്ങള്‍ സംഘടിതരല്ല എന്ന ബോധ്യമാണ് ഭരണകൂടത്തിന് മാധ്യമങ്ങളുടെ മേല്‍കടന്നുകയറാനുള്ള ധൈര്യം നല്‍കുന്നത്. ബ്രിട്ടീഷുകാരെ പോലെ ഭിന്നിപ്പിച്ച് ഭരിക്കുക എന്നതാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ ചെയ്യുന്നത്. മാധ്യമങ്ങളുടെ ഐക്യം എന്ന് വീണ്ടെടുക്കാന്‍ സാധിക്കുന്നുവോ അന്നേ ഈ കടന്നുകയറ്റം അവസാനിക്കുവെന്നും അദ്ദേഹം പറഞ്ഞു. കെ. കരുണാകരനും ഇ.കെ. നായനാരും മാധ്യമങ്ങളുടെ നിശിത വിമര്‍ശനങ്ങള്‍ക്ക് വിധേയരായിട്ടുള്ളവരാണ്. അവര്‍ അതെല്ലാം സരസമായാണ് എടുത്തത്.

എല്ലാ വാര്‍ത്തകളും നൂറുശതമാനം ഉറപ്പുവരുത്തിയിട്ട് നല്‍കാനാവില്ല. അതെല്ലാം സൂചനയെന്നും അറിയുന്നുവെന്നും പറഞ്ഞ് വാര്‍ത്തകള്‍ നല്‍കും. മാധ്യമപ്രവര്‍ത്തകരുടെ ഇത്തരം ഇടപെടലുകളാണ് പല അഴിമതികളും പുറത്തുകൊണ്ടുവരുന്നതെന്നും അനില്‍നമ്പ്യാര്‍ പറഞ്ഞു.

കേരളത്തിലെ മാധ്യമ പ്രവര്‍ത്തനം രാജ്യത്തിനാകെ മാതൃകയായിരുന്നു. ഭരണകൂടത്തിനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ആദ്യകാലം മുതല്‍ കേരളത്തിലെ മാധ്യമങ്ങള്‍ ഉയര്‍ത്തിയിരുന്നതെന്ന് അധ്യക്ഷത വഹിച്ച ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ പി. ശ്രീകുമാര്‍. മാധ്യമപ്രവര്‍ത്തകന് വാര്‍ത്താ ഉറവിടം എന്നത് പവിത്രമാണ്. അത് ആരോടും പറയാന്‍ പാടില്ലെന്നതാണ് മാധ്യമപ്രവര്‍ത്തകന്റെ ധര്‍മം. കേരളത്തിലെ പോലീസ് ഈ ഉറവിടങ്ങള്‍ വെളിപ്പെടുത്താനാണ് മാധ്യമപ്രവര്‍ത്തകരുടെ മേല്‍ കേസെടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത്. കേരളത്തില്‍ നടക്കുന്നത് മാധ്യമ അടിയന്തരാവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി സീനിയര്‍ ന്യൂസ് എഡിറ്റര്‍ ആര്‍. പ്രദീപ്, എം.എസ്. ഗിരി എന്നിവര്‍ സംസാരിച്ചു.

Share1TweetSendShareShare

Latest from this Category

‘സ്‌നേഹനികുഞ്ജം’ : ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ 23ന് താക്കോൽദാനം നിർവ്വഹിക്കും

‘വികസിത ഭാരതം 2047’: സംസ്ഥാനതല സാമ്പത്തിക നവീകരണം അനിവാര്യം : ഡോ. വി. അനന്ത നാഗേശ്വരൻ

തപസ്യ കലാസാഹിത്യവേദി സംഘടിപ്പിക്കുന്ന ‘രമ്യസന്ധ്യ’ ജൂൺ 19ന്

ആർഎസ്എസ് ഉത്തരകേരള പ്രചാർ വിഭാഗിന്റെ നേതൃത്വത്തിൽ വായനാവാരത്തിന് തുടക്കമായി

അക്ഷരവണ്ടി: വിദ്യാർത്ഥികൾക്ക് പഠനകിറ്റുകൾ വിതരണം ചെയ്ത് എബിവിപി

പണ്ഡിറ്റ് കറുപ്പൻ പ്രതിഭാ പുരസ്കാരം 2025

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ശ്രീജിത്ത് മൂത്തേടത്തിന് കേന്ദ്ര ബാലസാഹിത്യപുരസ്‌കാരം

‘സ്‌നേഹനികുഞ്ജം’ : ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ 23ന് താക്കോൽദാനം നിർവ്വഹിക്കും

എഴുത്തില്‍ അമൃതകാലത്തെ നിറയ്ക്കണം: വിജയ് മനോഹര്‍ തിവാരി

മാധ്യമപ്രവര്‍ത്തകര്‍ വാക്കുകളുടെ സൂക്ഷിപ്പുകാര്‍: ജെ. നന്ദകുമാര്‍

ശ്രീലങ്കയില്‍ കുടുംബസംഗമവുമായി സേവാ ഇന്റര്‍ നാഷണല്‍

‘വികസിത ഭാരതം 2047’: സംസ്ഥാനതല സാമ്പത്തിക നവീകരണം അനിവാര്യം : ഡോ. വി. അനന്ത നാഗേശ്വരൻ

തപസ്യ കലാസാഹിത്യവേദി സംഘടിപ്പിക്കുന്ന ‘രമ്യസന്ധ്യ’ ജൂൺ 19ന്

ആർഎസ്എസ് ഉത്തരകേരള പ്രചാർ വിഭാഗിന്റെ നേതൃത്വത്തിൽ വായനാവാരത്തിന് തുടക്കമായി

Load More

Latest English News

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Extremist Figures Featured in Protest Against Wakf Amendment

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies