കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആനി ഉത്സവത്തിന് ഞായറാഴ്ച കൊടിയേറും. മിഥുനമാസത്തിലെ ഉതൃട്ടാതി നാളില്‍ കൊടിയേറി തിരുവാതിര നാളില്‍ ആറാട്ടോടെ കൊടിയിറങ്ങുന്നതാണ് ആനി ഉത്സവം.
9ന് വൈകിട്ട് 6.45ന് തന്ത്രി കണ്ഠരര് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റു ചടങ്ങുകള്‍ നടക്കും. 15ന് രാത്രി 9ന് പള്ളിവേട്ടയും 16ന് രാവിലെ 10ന് ആറാട്ടും നടക്കും. ക്ഷേത്രക്കുളത്തിലാണ് ആറാട്ടു നടക്കുന്നത്. ആറാട്ടിനു ശേഷം പ്രസാദമൂട്ടും 17 മുതല്‍ ആഗസ്റ്റ് 16 വരെ രാമായണ മാസാചരണവും നടക്കുമെന്ന് ഉപദേശക സമിതി പ്രസിഡന്റ് ടി. സി. ഗണേഷ് അറിയിച്ചു.
Discussion about this post