മാവേലിക്കര: ദേശീയ സേവാഭാരതി തലചായ്ക്കാനൊരിടം പദ്ധതിയുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയില്‍ നൂറിലധികം ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നതിന്റെ ഭാഗമായി സേവാഭാരതി ചെട്ടികുളങ്ങര, മാവേലിക്കര യൂണിറ്റുകളുടെ സഹായത്തോടെ ചെട്ടികുളങ്ങര മറ്റംവടക്ക് ഷാജിക്കും കുടുംബത്തിനും നിര്‍മ്മിച്ച് നല്‍കിയ ഭവനത്തിന്റെ താക്കോല്‍ദാന കര്‍മ്മം മുന്‍ മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍ നിര്‍വഹിച്ചു.
സേവാഭാരതി ചെട്ടികുളങ്ങര പ്രസിഡന്റ് കെ.രവീന്ദ്രന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. സേവാഭാരതി ജില്ലാ ജനറല്‍ സെക്രട്ടറി പി. ശ്രീജിത്ത് സേവാസന്ദേശം നല്‍കി. ജില്ല സേവാ പ്രമുഖ് എസ്. പ്രശാന്ത്, ജില്ലാ സെക്രട്ടറിമാരായ ആര്‍. രാജേഷ്, ഗോപന്‍ ഗോകുലം, മാവേലിക്കര യൂണിറ്റ് പ്രസിഡന്റ് ആര്‍.പി. ബാലാജി, സേവാഭാരതി യൂണിറ്റ് സെക്രട്ടറിമാരായ എസ്. സഞ്ജു, കവിത ഉണ്ണികൃഷ്ണന്‍, സേവാഭാരതിയുടെ വിവിധ യൂണിറ്റ് മെമ്പര്‍മാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Discussion about this post