കൊച്ചി: രാഷ്ട്ര പുനര്‍നിര്‍മാണത്തിന് പൂര്‍വ സൈനികര്‍ എന്നും ഒപ്പമുണ്ടാവുമെന്ന് റിട്ട. മേജര്‍ ജനറല്‍ ഡോ. പി. വിവേകാനന്ദന്‍. അഖില ഭാരതീയ പൂര്‍വ സൈനിക് സേവാ പരിഷത്ത് എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ പ്രവര്‍ത്തകര്‍ക്കായി എളമക്കര സരസ്വതി വിദ്യാനികേതന്‍ സ്‌കൂളില്‍ സംഘടിപ്പിച്ച ചിന്തന്‍ ബൈഠക്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ തൊഴില്‍ മേഖലകളിലെ വളരെ കുറഞ്ഞ സംവരണത്തിലൂടെ ജോലി നേടുകയെന്ന ചിന്ത മാറ്റി തൊഴില്‍ ദാതാവായി മാറാന്‍ സംരംഭങ്ങളാണ് തുടങ്ങേണ്ടതെന്ന് വിവേകാനന്ദന്‍ പറഞ്ഞു.
ചിന്തന്‍ ബൈഠക് ജില്ലാ പ്രസിഡന്റ് പി.കെ. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പൂര്‍വ സൈനികര്‍ക്കായുള്ള വിവിധ തൊഴിലവസരങ്ങള്‍ ജില്ലാ സൈനിക വെല്‍ഫെയര്‍ ഓഫീസര്‍ റിട്ട. ലെഫ്റ്റനന്റ് കേണല്‍ റീത്താമ്മ വിശദീകരിച്ചു.
പൂര്‍വ സൈനിക് സേവാ പരിഷത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ എസ്. സഞ്ജയന്‍, ആര്‍എസ്എസ് മുന്‍ പ്രാന്തപ്രചാരക് പി.ആര്‍. ശശിധരന്‍, ജില്ലാ പ്രസിഡന്റ് പി.കെ. ബാലകൃഷ്ണന്‍, ജില്ലാ ഉപാധ്യക്ഷന്‍ എന്‍. വിമല്‍ കുമാര്‍, ജില്ലാ സെക്രട്ടറി സി.എസ്. ജിജിമോന്‍, ഗ്രൂപ്പ് ക്യാപ്റ്റന്‍ റിട്ട. ഹരി സി. ശേഖര്‍, അഖില ഭാരതീയ പൂര്‍വ സൈനിക് സേവാ പരിഷത്ത് കോട്ടയം ജില്ലാ പ്രസിഡന്റ് സി.ടി. ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു.
Discussion about this post