ആഗസ്റ്റ് 18,19,20 തീയതികളിൽ ചെട്ടികുളങ്ങരയിൽ നടക്കുന്ന ഗണേശോൽത്സവത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങളുടെ ഭാഗമായി സ്വാഗതസംഘ രൂപീകരണം നടന്നു.
ചെട്ടികുളങ്ങര തീർത്ഥം കോൺഫറൻസ് ഹാളിൽ നടന്ന സ്വാഗതസംഘ രൂപീകരണ യോഗം വിവിധ സമുദായിക സാംസ്കാരിക സംഘടനകളുടെയും പ്രധാന പ്രവർത്തകരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.
സംപൂജ്യ സ്വാമി നിജാനന്ദ തീർത്ഥപാദർ (തീർത്ഥപാദാശ്രമം ചെട്ടികുളങ്ങര ), ബ്രഹ്മശ്രീ പ്ലാക്കൂടി ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരി (ചെട്ടികുളങ്ങര ദേവീക്ഷേത്ര തന്ത്രി ), ബ്രഹ്മശ്രീ രാമചന്ദ്രൻ അവർകൾ (മറ്റം മഹാദേവ ക്ഷേത്രം ), സംപൂജ്യ സ്വാമി ശോഭാനന്ദ സരസ്വതി, ശ്രീ. കരിമ്പിൻപുഴ മുരളി എന്നിവരെ രക്ഷധികാരിമാരായും, കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ ഇംഗ്ലീഷ് വിഭാഗം മേധാവി Dr. ശങ്കരൻ രവീന്ദ്രൻ അവർകളെ ചെയർമാനായും സേവാഭാരതി ജില്ലാ സെക്രട്ടറി ശ്രീ. ഗോപൻ ഗോകുലത്തെ സ്വാഗതസംഘം ജനറൽ കൺവീനറായും യോഗം തിരഞ്ഞെടുത്തു… ഹിന്ദു ഐക്യവേദി ജില്ലാ ട്രഷറർ ശ്രീ. രാധാകൃഷ്ണ പിള്ള അവർകൾ അധ്യക്ഷത വഹിച്ച യോഗത്തിൽ ഭാരതീയ വിചാരകേന്ദ്രം, സംസ്ഥാന മീഡിയ ഇൻചാർജ് ശ്രീ. ജെ. മഹാദേവൻ മുഖ്യ പ്രഭാഷണം നടത്തി..
ഗണേശോത്സവത്തിന്റെ നടത്തിപ്പിനായി നൂറ് അംഗ സ്വാഗതസംഘത്തെ ആണ് തിരഞ്ഞെടുത്തിരിക്കുന്നത്..
Discussion about this post