കോഴിക്കോട്: സപ്ത സമുദ്രങ്ങളും കുലപര്‍വതങ്ങളും നിലനില്‍ക്കുന്നിടത്തോളം രാമായണം ലോകത്തുണ്ടാകുമെന്നതുപോലെ എഴുത്തച്ഛന്‍ സൃഷ്ടിച്ച ഭാഷാ സാഹിത്യ സംസ്‌കാരം അദ്ധ്യാത്മ രാമായണത്തിലൂടെ തുടരുമെന്ന് പ്രൊഫ.കെ.വി. തോമസ് അഭിപ്രായപ്പെട്ടു. മലയാള ഭാഷ എഴുത്തച്ഛനുംമുമ്പുണ്ടായിരുന്നെങ്കിലും എഴുത്തച്ഛനെ ഭാഷാപിതാവെന്ന് ആദരിക്കുന്നതിന് കാരണവും അതാണെന്ന് അദ്ദേഹം പറഞ്ഞു. തപസ്യ ജില്ലാ ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന രാമായണ ചിന്തകള്‍ പ്രഭാഷണ പരമ്പരയുടെ സമാപന ദിനത്തില്‍ എഴുത്തച്ഛന്‍: ഭാഷയും സാമൂഹ്യവിപ്ലവും എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
എഴുത്തച്ഛന്‍ അദ്ധ്യാത്മ രാമായണമെന്ന സംസ്‌കൃത കൃതിയെ മലയാളത്തിലേക്ക് സ്വതന്ത്ര വിവര്‍ത്തനം ചെയ്ത് അവതരിപ്പിച്ച വൃത്തവും താളവുമൊക്കെയാണ് ഇന്ന് ആധുനിക കവിതകളിലും ചലച്ചിത്രഗാനങ്ങളിലും പോലുമെന്ന് അദ്ദേഹം വിശദീകരിച്ചു. ഭക്തി എല്ലാവരെയും സമന്മാരാക്കും. ജാതിവ്യവസ്ഥയാല്‍ ജഡിലമായിരുന്ന കാലത്ത് ഇവിടെ ഭക്തിപ്രസ്ഥാനം കൊണ്ടു വന്ന ആ വലിയ വിപ്ലവത്തെ് എഴുത്തച്ഛന്‍ നയിച്ചു. ഇന്നും എഴുത്തച്ഛനും രാമായണവും എഴുത്തുകാരെ സ്വാധീനിക്കുന്നുവെന്നതിന് തെളിവാണ് രാമായണത്തെ അധികരിച്ചുള്ള ധര്‍മ്മ രാമായണമെന്ന കൃതിയെന്നും അദ്ദേഹം പറഞ്ഞു.
ചാലപ്പുറം കേസരിഭവനില്‍ സമാപനസഭ തപസ്യ സംസ്ഥാന അധ്യക്ഷന്‍ പ്രൊഫ. പി.ജി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. ഡോ. ഇ.പി. ജ്യോതി അധ്യക്ഷയായി. ജില്ലാ സെക്രട്ടറി കൃഷ്ണകുമാര്‍ വെട്ടിയാട്ടില്‍, ശര്‍മ്മ തേവലശ്ശേരി, ദിനേശ്കുമാര്‍.എം എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് മധുസൂദനന്‍ ഭരതാഞ്ജലിയും സംഘവും അവതരിപ്പിച്ച ദൃശ്യരാമായണം നൃത്തശില്‍പ്പവും ഉണ്ടായിരുന്നു.
Discussion about this post