കൊച്ചി: സക്ഷമ ഓണക്കാലത്ത് കേരള സമൂഹത്തിന് നൽകിയ നല്ലൊരു സമ്മാനമാണ് മായാത്ത മാരിവില്ല് എന്ന സിനിമയെന്ന് ആർ എസ് എസ് ക്ഷേത്രീയ കാര്യകാരി സദസ്യൻ പി. ആർ. ശശിധരൻ. സക്ഷമ നിർമിച്ച ഹ്രസ്വ ചിത്രം “മായാത്ത മാരിവില്ല്” കണ്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ 40 വർഷങ്ങൾക്ക് ശേഷം തീയ്യറ്ററിൽ കാണുന്ന പടമാണ് ഈ സിനിമയെന്നും. ഇതൊരു ഹ്രസ്വ ചിത്രമല്ല, ഇതൊരു കുടുംബ ചിത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നേത്ര ദാനത്തിന്റെ പ്രാധാന്യം സമൂഹത്തിലെത്തിക്കാനും, നേത്രദാനം പ്രോത്സാഹിപ്പിക്കാനുമായി ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 8 വരെ ഭാരതമെമ്പാടും വ്യത്യസ്ഥ കാര്യക്രമങ്ങൾ സംഘടിപ്പിച്ചു വരികയാണ് സക്ഷമ. ഇതിന്റെ ഭാഗമായിയാണ് ഹ്രസ്വ ചിത്ര പ്രദർശനം നടത്തിയത്. സക്ഷമയുടെ ബാനറിൽ നിർമിച്ച സിനിമ സുനിത് സോമശേഖരന് ആണ് തിരക്കഥയും സംവിധാനവും ചെയ്തത്.
കോർണിയ തകരാറു മൂലം കാഴ്ച ശക്തി നഷ്ടപ്പെട്ടവർക്ക് മറ്റൊരാളുടെ മരണാനന്തരം അവരുടെ കണ്ണ് ദാനം ചെയ്തു കൊണ്ട് പരിഹരിക്കാൻ സാധിക്കുമെന്നതാണ് സിനിമയുടെ പ്രമയം.
ഇടപ്പള്ളി വനിത-വിനീത സിനി കോംപ്ലക്സിൽ നടന്ന ആദ്യ പ്രദർശനത്തിൽ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുതിർന്ന കാര്യകർത്താക്കളും സക്ഷമയുടെ ദേശീയ സംസ്ഥാന നേതാക്കളും സിനിമയുടെ അണിയറ പ്രവർത്തകരും പങ്കെടുത്തു.
Discussion about this post