കൊച്ചി: ഒരു വര്‍ഷത്തെ ബ്രഹ്ത്തായ കര്‍മ്മപദ്ധതികളുമായി വിശ്വഹിന്ദു പരിഷത്ത്. വിഎച്ച്പിക്ക് ആരംഭം കുറിച്ച പരമ ഗുരു സ്വാമി ചിന്മയാനന്ദന്റെ മുംബൈ പൊവായിലെ സന്ദീപനി ആശ്രമത്തില്‍ ജന്മാഷ്ടമി ദിനത്തില്‍ വിഎച്ച്പിയുടെ കേരളാ ഘടകം അടുത്ത ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഷഷ്ട്യബ്ദപൂര്‍ത്തി ആഘോഷത്തിന് തുടക്കം കുറിച്ചു.
വിഎച്ച്പി സംസ്ഥാന അധ്യക്ഷന്‍ വിജിതമ്പി, ജനറല്‍ സെക്രട്ടറി വി.ആര്‍. രാജശേഖരന്‍, കേന്ദ്രീയ നായര്‍ സാംസ്‌കാരിക സംഘ് മഹാരാഷ്‌ട്ര അധ്യക്ഷന്‍ ഹരികുമാര്‍ മേനോന്‍, വിഎച്ച്പി പൊവായ് പ്രഖണ്ഡ് അധ്യക്ഷന്‍ സജീഷ് പിള്ള, പൊവായ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുനില്‍ ജി. നായര്‍ എന്നിവരും മുംബൈയിലെ വിഎച്ച്പിയുടെയും മറ്റു പരിവാര്‍ സംഘടനകളുടെയും പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.
ആദ്ധ്യാത്മികതയിലൂടെ നവകേരള സൃഷ്ടി എന്ന വിഎച്ച്പി യുടെ സന്ദേശം അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി, ജനറല്‍ സെക്രട്ടറി വി.ആര്‍ രാജശേഖരന്‍ എന്നിവര്‍ അറിയിച്ചു. കേരളത്തില്‍ ഒരു ലക്ഷം ഹിന്ദു ഭവനങ്ങളിലെങ്കിലും ഈ ഒരു വര്‍ഷത്തിനുള്ളില്‍ സമ്പര്‍ക്കം നടത്തി എല്ലാ ഹിന്ദുക്കളെയും സ്വാഭിമാനികളാക്കുക എന്നതാണ് വിഎച്ച്പിയുടെ ഉദ്ദേശ്യം.
2024ലെ ജന്മാഷ്ടമിയില്‍ ഗുരുവായൂരില്‍ നടക്കന്ന ചടങ്ങില്‍ ഷഷ്ട്യബ്ദപൂര്‍ത്തി ആഘോഷങ്ങള്‍ക്ക് സമാപനം കുറിക്കാനാണ് ലക്ഷ്യമിടുന്നതെന്നും നേതാക്കള്‍ വ്യക്തമാക്കി. സനാതന ധര്‍മ്മം ഭാരതത്തിന്റെ മുഖമുദ്ര ആണെന്നും ആരു വിചാരിച്ചാലും അതിനെ തകര്‍ക്കാന്‍ പോയിട്ട് ഒന്ന് അനക്കാന്‍ പോലും സാധിക്കില്ലെന്നും നേതാക്കള്‍ പറഞ്ഞു.
ലോകത്തിലെ എല്ലാ സംസ്‌കാരങ്ങളും നശിച്ചിട്ടും ഭാരത സംസ്‌കാരം നിലനില്‍ക്കുന്നത് സനാതന ധര്‍മ്മത്തില്‍ അടിയുറച്ച് നില്‍ക്കുന്നതുകൊണ്ടാണ്. കേരളത്തില്‍ ഇന്ന് ഹൈന്ദവര്‍ നേരിടുന്ന എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരവുമായി ഓരോ ഹൈന്ദവനുമൊപ്പം വിഎച്ച്പി ഉണ്ടാകുമെന്നും നേതാക്കള്‍ വ്യക്തമാക്കി.
Discussion about this post