തൃശൂർ: കേരളത്തിൻ്റെ സാമൂഹ്യ ചരിത്രം അട്ടിമറിക്കാൻ ഇടതുപക്ഷവും ഇസ്ലാമിസ്റ്റുകളും ബോധപൂർവ്വം ശ്രമിക്കുന്നുവെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ.നന്ദകുമാർ. കൃത്രിമമായ ചരിത്രം നിർമിച്ചെടുക്കുകയാണ്. സാമൂഹ്യ വിഷയങ്ങളിലും സാഹിത്യത്തിലും കൃത്രിമമായ ആഖ്യാനങ്ങൾ സൃഷ്ടിച്ചു കൊണ്ട് കേരള ചരിത്രത്തെ വഴിതിരിച്ചുവിടാനാണ് ശ്രമം. തുഞ്ചത്തെഴുത്തച്ഛനും പൂന്താനവും ജീവിച്ചിരുന്നതിന് തെളിവില്ലെന്ന് വരെ ഇവർ വാദിക്കുന്നു. കേരളത്തനിമ എന്നത് ആർഷഭാരത പാരമ്പര്യത്തിൽ നിന്ന് വ്യത്യസ്തമായ ഒന്നല്ല. കാശ്മീർ മുതൽ കന്യാകുമാരി വരെ സാമൂഹ്യ-സാംസ്കാരിക ഏകത ശക്തമാണ്. രാഷ്ട്രത്തിൻ്റെ ഈ ഏകതയെ തകർക്കാനാണ് ശ്രമം. ജെ.നന്ദകുമാർ പറഞ്ഞു. ചേർപ്പിൽ തപസ്യ സംസ്ഥാന പഠന ശിബിരത്തിൽ കേരളത്തനിമയും ആവിഷ്കരാഖ്യാനങ്ങളും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കവി കല്ലറ അജയൻ അധ്യക്ഷനായി. ടി.എസ്. നീലാംബരൻ, ഇ.എം ഹരി എന്നിവരും സംസാരിച്ചു രണ്ടുദിവസങ്ങളിലായി നടന്ന പഠനശിബിരം ഇന്ന് സമാപിച്ചു. സമാപന സമ്മേളനം ആർഎസ്എസ് പ്രാന്ത സഹകാര്യവാഹ് കെ. പി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
സമാപനസഭയിൽ പ്രൊഫസർ പി. ജി.ഹരിദാസ് അധ്യക്ഷനായി .സംസ്ഥാന ജനറൽ സെക്രട്ടറി കെ.ടി.രാമചന്ദ്രൻ സ്വാഗതവും ശ്രീജിത്ത് മൂത്തേടത്ത് നന്ദിയും പറഞ്ഞു.


Discussion about this post