മണ്ണിനെ മറന്ന കാലത്തു നിന്ന് മണ്ണിന് അറിഞ്ഞ കാലത്തിലേക്കെത്തിയപ്പോൾ ഭാരതം കാർഷിക വികസനത്തിന്റെ സുവർണ്ണഭൂമിയായി മാറിയെന്ന് CTCRI പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ഷീല MN. ദൃശ്യ നരേന്ദ്രം സെമിനാർ പരമ്പരയിൽ കാർഷിക ഭാരതത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അവർ. കർഷകർക്ക് സ്വന്തം മണ്ണിൻറെ സ്വഭാവം മനസ്സിലാക്കി, അതിനനുസൃതമായ വിളകൾ ഉൽപാദിപ്പിക്കാൻ കേന്ദ്രസർക്കാർ സംവിധാനങ്ങളുണ്ട്. മരച്ചീനി മുതൽ മില്ലറ്റ് ( ചെറു ധാന്യങ്ങൾ)വരെയുള്ള കാർഷിക വിളവുകൾ സമൃദ്ധമായി കൊണ്ടിരിക്കുന്ന ഭാരതത്തിൽ 2030 ആവുമ്പോഴേക്കും പട്ടിണി പടിയിറങ്ങുമെന്ന് ഡോ. ഷീല അഭിപ്രായപ്പെട്ടു. കാർഷികോൽപാദനത്തിൽ രണ്ടാം സ്ഥാനത്തും കയറ്റുമതിയിൽ ഒമ്പതാം സ്ഥാനത്തുമാണ് ഇന്ന് ഭാരതം. പോഷകഘടകങ്ങൾ കൂടുതലുള്ള പുതിയ ഇനം വിളകൾ ഇന്ന് കൃഷിശാസ്ത്രജ്ഞന്മാർക്ക് വികസിപ്പിക്കാനാവുന്നുണ്ട്. പോഷകാഹാരക്കറവ് ഇല്ലാതാക്കാൻ ഇത് സഹായിക്കും. കാലാവസ്ഥാവ്യതിയാനത്തിനനുസരിച്ച് ഉല്പാദിപ്പിക്കാവുന്ന രീതിയിലുള്ള വിളയിനങ്ങളും ഇന്ന് ലഭ്യമാക്കുന്നുണ്ട്. വെള്ളത്തിന് ക്ഷാമം വരുന്നത് അറിഞ്ഞു കൊണ്ടാണ്, ‘ഓരോ തുള്ളിക്കും കൂടുതൽ വിളവ്’ എന്ന ആശയവും സ്പ്രിംഗ്ലർ ഡ്രിപ്പിറിഗേഷൻ തുടങ്ങിയവയും സാധ്യമാക്കിയത്. ഗവേഷണ രംഗത്തും പ്രായോഗിക കൃഷിക്കും പ്രോത്സാഹനവും സബ്സിഡികളും നൽകുന്ന ഒട്ടനവധി കേന്ദ്ര പദ്ധതികൾ ആണ് ഭാരതത്തിൻറെ കൃഷി വികസനത്തിന് വഴിവെച്ചത് എന്നും അവർ കൂട്ടിച്ചേർത്തു. ജലസേചന പദ്ധതികൾക്ക് മോദി സർക്കാർ കൊടുത്ത പ്രാധാന്യവും കൃഷിക്ക് ഉപയുക്തമായെന്ന് അവർ ഓർമിപ്പിച്ചു.
വെള്ളായണി കാർഷിക കോളേജ് പ്രൊഫസർ ആയ ഡോ സന്തോഷ് കുമാർ കേന്ദ്ര കൃഷി സഹായ പദ്ധതികളുടെയും ഗവേഷണ മേഖലയുടെയും വിശദവിവരങ്ങൾ നൽകി. 2023 നെ മില്ലറ്റ് വർഷമായി മോദി സർക്കാർ പ്രഖ്യാപിച്ചപ്പോൾ ലോകമെങ്ങും ചെറു ധാന്യങ്ങൾക്ക് പ്രിയം കൂടുകയുണ്ടായി എന്നും അദ്ദേഹം പറഞ്ഞു. മേലേക്കോട് വാർഡ് കൗൺസിലർ ശ്രീദേവി മോഡറേറ്ററായി.
ഇന്ന് ‘ദേശസുരക്ഷ’ എന്ന വിഷയത്തിൽ Col.S. ഡിന്നി, Col. R.G നായർ എന്നിവർ പങ്കെടുക്കും.
Discussion about this post