തിരുവനന്തപുരം: തപസ്യ കലാസാഹിത്യ വേദി തിരുവനന്തപുരം ജില്ലാ സമിതി നവാഗത സംവിധായകനുള്ള ദേശീയ അവാർഡ് നേടിയ മേപ്പടിയാൻ എന്ന സിനിമയുടെ സംവിധായകൻ വിഷ്ണു മോഹനെ ആദരിച്ചു. ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനും പ്രസിദ്ധ നടനുമായ കഴക്കൂട്ടം പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. പ്രസ്ക്ലബ് ഓഡിറ്റോറിയത്തിൽ ചേർന്ന പ്രൗഢമായ വേദിയിൽ താര ദമ്പതികളായ ശ്രീ ജി സുരേഷ്കുമാറും മേനക സുരേഷും ചേർന്ന് ആദരവ് കൈമാറി. പ്രസിദ്ധ കവിയും തപസ്യ സംസ്ഥാന വർക്കിംങ്ങ് പ്രസിഡന്റുമായ കല്ലറ അജയൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ക്കാർ ഭാരതി ക്ഷേത്രീയ പ്രമുഖ് തിരൂർ രവീന്ദ്രൻ ആമുഖഭാഷണം നടത്തി. തപസ്യ വർക്കിംഗ് പ്രസിഡന്റ് കെ വി രാജേന്ദ്രൻ ജില്ലാ ജനറൽ സെക്രട്ടറി സുജിത് ഭാവനന്ദൻ എന്നിവർ സംസാരിച്ചു.








![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)






Discussion about this post