VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

റെയിൽവേ ഇൻഫർമേഷൻ കൗണ്ടറുകൾ അടച്ചുപൂട്ടുന്നു

VSK Desk by VSK Desk
22 October, 2023
in കേരളം
ShareTweetSendTelegram

തിരുവനന്തപുരം: സംസ്ഥാനത്തെ റെയിൽവെ ഇൻഫർമേഷൻ കൗണ്ടറുകൾ പൂട്ടുന്നു. കൊച്ചുവേളി, കായംകുളം സ്റ്റേഷനുകളിലെ കൗണ്ടറുകൾ പൂട്ടിക്കഴിഞ്ഞു. ആലപ്പുഴ, ആലുവ ഉൾപ്പെടെയുള്ള സ്റ്റേഷനുകളിലെ ഇൻഫർമേഷൻ കൗണ്ടറുകൾ ഉടൻ പൂട്ടാനാണു തീരുമാനം. തിരുവനന്തപുരം റെയിൽവെ ഡിവിഷനിൽ മാത്രം അറുപതോളം തസ്തികകളാണ് ഇതുകാരണം ഇല്ലാതാവുന്നത്.

നിലവിൽ ഇൻഫർമേഷൻ കൗണ്ടറുകളിൽ ജോലി ചെയ്യുന്നവരെ ടിക്കറ്റ് കൗണ്ടറുകളിലേക്ക് മാറ്റി നിയമിക്കും. ടിക്കറ്റ് വിതരണം ചെയ്യുന്നവർ ഇനി മുതൽ ഇൻഫർമേഷൻ കൗണ്ടറിലൂടെ ലഭ്യമായിരുന്ന വിവരങ്ങൾ നൽകണമെന്നാണ് നിർദേശം. ടിക്കറ്റ് കൊടുക്കാൻപോലും സമയമില്ലാതിരിക്കുന്ന അവസ്ഥയിൽ അവിടെനിന്ന് വിവരങ്ങൾ ലഭ്യമാക്കണമെന്ന നിർദേശം പ്രായോഗികമല്ല. ട്രെയ്ൻ വരുന്ന സമയം, പ്ലാറ്റ്ഫോം, ബോഗികൾ നിൽക്കുന്നതിന്‍റെ വിവരം എന്നിവയൊക്കെ ഫോണിലും ബോർഡിലും നോക്കി മനസിലാക്കാനുള്ള സാക്ഷരത കേരളത്തിൽപോലും ഇല്ലാതിരിക്കേ മറ്റിടങ്ങളിലെ അവസ്ഥ കൂടുതൽ ദയനീയമാണ്.

തിരുവനന്തപുരം റെയ്ൽവെ ഡിവിഷനിലാണ് ഇത് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്നതെന്നാണ് വിവരം. ഏറ്റവും കൂടുതൽ എതിർപ്പുണ്ടാവാൻ സാധ്യതയുള്ളത് കേരളത്തിലാണെന്നാണ് റെയ്ൽവെ അധികൃതരുടെ കണക്കുകൂട്ടൽ. ഇവിടത്തെ ജനങ്ങളുടെ രാഷ്‌ട്രീയ ബോധവും ബിജെപി വിരുദ്ധ കക്ഷികളുടെ സ്വാധീനവും ചെറുപ്പക്കാരിലെ വിദ്യാഭ്യാസ പുരോഗതിയും ആണ് കാരണം. അതിനാൽ, ഇവിടെ എതിർപ്പുണ്ടായില്ലെങ്കിൽ രാജ്യവ്യാപകമായി ഇൻഫർമേഷൻ കൗണ്ടറുകളിലെ തസ്തികകൾ ഇല്ലാതാക്കും. ഈ കൗണ്ടറുകൾ അടച്ചുപൂട്ടാൻ തിരുവനന്തപുരം ഡിവിഷനിലെ ഉത്തരേന്ത്യക്കാരനായ ഉന്നതോദ്യഗസ്ഥനാണ് നേരിട്ട് ഇടപെടുന്നത്.

ഒരു കാലത്ത് ഏറ്റവും വലിയ തൊഴിൽദാതാവായ റെയ്ൽവെ ഇപ്പോൾ കരാർ നിയമനങ്ങളുടെ പിടിയിലാണ്. അതിനിടയിലാണ് നിലവിലുള്ള തസ്കികകൾകൂടി ഇല്ലാതാക്കാനുള്ള നീക്കം.

കൊച്ചുവേളി, കായംകുളം ഇൻഫർമേഷൻ കൗണ്ടറുകൾ അടച്ചുപൂട്ടിയിട്ടും രണ്ടിടത്തെയും എംപിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ ‘അറിഞ്ഞ’തേയില്ല! യുവജന സംഘടനകൾക്കും തസ്തിക ഇല്ലാതാക്കുന്ന ഈ നീക്കത്തിൽ ഒരു പ്രതിഷേധവുമില്ല. നിലവിലുള്ള ജീവനക്കാർക്ക് പണി നഷ്ടപ്പെടാത്തതിനാൽ റെയ്ൽവെ തൊഴിലാളി സംഘടനകളും മൗനത്തിലാണ്.

Share4TweetSendShareShare

Latest from this Category

ABVP യുടെ സമ്മർദ്ദം ഫലം കണ്ടു; പി.എം ശ്രീ പദ്ധതിയിൽ കേരളം തുടരാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹം : എബിവിപി

“നമ്മുടെ ആദർശം” പ്രകാശനം ചെയ്തു

കെ.കെ. അനിരുദ്ധന്‍ തന്ത്രി തന്ത്രശാസ്ത്രജ്ഞരില്‍ വിപ്ലവാചാര്യന്‍: ആര്‍.വി. ബാബു

അദ്ധ്യാപകര്‍ക്ക് നിയമപരവും നയപരവുമായ സംരക്ഷണം ഉറപ്പാക്കണം: എന്‍ടിയു

കൊച്ചിയിൽ ‘വൈഭവ ഭാരത് – 2026’ പ്രബുദ്ധ പൗരസംഗമം സംഘടിപ്പിച്ചു

റജിസ്ട്രേഷൻ വിവാദം: രാഷ്ട്രീയ പ്രേരിതം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഹാല്‍ദിഘാട്ടി വിജയത്തിന് 450 വയസ്; ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

ABVP യുടെ സമ്മർദ്ദം ഫലം കണ്ടു; പി.എം ശ്രീ പദ്ധതിയിൽ കേരളം തുടരാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹം : എബിവിപി

“നമ്മുടെ ആദർശം” പ്രകാശനം ചെയ്തു

കെ.കെ. അനിരുദ്ധന്‍ തന്ത്രി തന്ത്രശാസ്ത്രജ്ഞരില്‍ വിപ്ലവാചാര്യന്‍: ആര്‍.വി. ബാബു

ശാസ്ത്രം മുഴുവൻ ആഗോള സമൂഹത്തിന്റെയും പൊതുവായ സ്വത്താണ് : പ്രൊഫ. അഭയ് കരന്ദിക്കർ

സംഘം: സ്വഭാവവും സമീപനവും

അദ്ധ്യാപകര്‍ക്ക് നിയമപരവും നയപരവുമായ സംരക്ഷണം ഉറപ്പാക്കണം: എന്‍ടിയു

കൊച്ചിയിൽ ‘വൈഭവ ഭാരത് – 2026’ പ്രബുദ്ധ പൗരസംഗമം സംഘടിപ്പിച്ചു

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies