തിരുവനനന്തപുരം: പ്രശസ്ത സാമ്പത്തിക ശാസ്ത്ര വിദഗ്‌ദ്ധനും അധ്യാപകനുമായിരുന്ന ഡോ. എം. കുഞ്ഞാമന്റെ നിര്യാണം അക്കാദമിക രംഗത്ത് തീരാനഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ വ്യക്തമാക്കി.
മൂല്യവത്തായ നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവായ കുഞ്ഞാമന്‍ പ്രതിഭാധനനായ മൗലിക ചിന്തകനായിരുന്നു. അദ്ദേഹത്തിന്റെ ലേഖനങ്ങളിലും അഭിമുഖങ്ങളിലുമെല്ലാം എപ്പോഴും നവീനമായ ആശയങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. ധീരതയും ആര്‍ജ്ജവവും ആയിരുന്നു അദ്ദേഹത്തിന്റെ വാക്കുകളുടെ മറ്റൊരു പ്രത്യേകത.
സാമൂഹിക പിന്നാക്കാവസ്ഥയുടെ പരുപരുത്ത യാഥാര്‍ത്ഥ്യങ്ങളെ ഇച്ഛാ ശക്തിയും, കഠിനപ്രയത്‌നവും കൊണ്ട് മറികടക്കുകയും, അക്കാദമിക രംഗത്ത് തിളക്കമാര്‍ന്ന വിജയം കൈവരിക്കുകയും ചെയ്ത കുഞ്ഞാമന്റെ ജീവിതം ഏവര്‍ക്കും പ്രചോദനമേകുന്നതാണ്.
ആ ധന്യ സ്മരണയ്‌ക്ക് മുമ്പില്‍ ഭാരതീയ വിചാരകേന്ദ്രം ആദരാഞ്ജലി അര്‍പ്പിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും സഞ്ജയന്‍ വ്യക്തമാക്കി.
Discussion about this post