കൊച്ചി: ലോകത്തിൽ കുമിഞ്ഞു കൂടുന്ന പ്ലാസ്റ്റിക് മാലിന്യം പോലെ അപകടകരമാണ് ഈ – വേസ്റ്റ് എന്ന ഇലട്രോണിക് -ഇലട്രികൽ മാലിനിങ്ങളെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാ ശാല വൈസ് ചാൻസിലർ ഡോ. പി. ജി. ശങ്കരൻ. പരിസ്ഥിതി സംരക്ഷണ സമിതി എറണാകുളത്തു കൊച്ചി അന്താരാഷ്ട്ര പുസ്തകൊത്സവത്തിൽ സംഘടിപ്പിച്ച ഏകദിന പരിസ്ഥിതി സെമിനാർ ഉത്ഘാടനം ചെയ്യുകയായിരുന്നു. അദ്ദേഹം. പരിസ്ഥിതി നാശത്തെ കുറിച്ച് 2000 മുതലാണ് വികസിത രാജ്യങ്ങളുടെ കണ്ണ് തുറന്നതെന്നും കേരളത്തിൽ നാം വൃക്ഷം നട്ടാൽ പോര സംരക്ഷിക്കുന്ന ശീലം വേണമെന്നും അദ്ദേഹം പറഞ്ഞു. മാലിന്യ നിർമാർജനം, മഴവെള്ള ശേഖരണം, തുണി സഞ്ചി നിർമാണം എന്നിവ പോലെ എൽ ഈ ഡി ബൾബുകൾ മറ്റ് ഉത്പന്നങ്ങൾ പുന രുപയോഗിക്കുന്ന ശീലം അടിയന്തിരമായി പ്രചരിക്കണമെന്നും തുരുത്തിക്കര ഗ്രാമം ഉദ്ധരിച്ചു അദ്ദേഹം പറഞ്ഞു. ഔഷധ സസ്യ പ്രചാരകൻ പുരുഷോത്തമ കാമത് അധ്യക്ഷം വഹിച്ചു. സെമിനാറിൽ വൃക്ഷ വൈദ്യൻ ഡോ. കെ.ബിനു, ഡോ. ഇന്ദുചൂഡ്ഡൻ,സുരേഷ് വനമിത്ര, അജിത് കുമാർ, ബിട്ടു ജോൺ, ആന്റോജി ചെല്ലാനം, കൃഷ്ണദാസ് മേനോൻ, ഡോ.അഭിജിത് ഭട്ട്, കെ. പി. രാജേന്ദ്രൻ, ടി. എസ്. നാരായണൻ, ആനന്ദ് പളുരുത്തി, സുനിൽ കുമാർനടുവണ്ണൂർ , വിനോദ് കുമാർ കോതമംഗലം എന്നിവർ വിവിധ വിഷയങ്ങൾ പരിസ്ഥിതി സ്നേഹികൾക്ക് മുന്നിൽ അവതരിപ്പിച്ചു.
പനങ്ങാട് ghss സ്ക്കൂൾ, ഭവൻസ് വിദ്യ മന്ദിരം എളമക്കര ,ശ്രീ ശ്രീ രവിശങ്കർ വിദ്യാലയം, ചിന്മയ വിദ്യാലയം വടുതല, സരസ്വതി വിദ്യാനികെതൻ,എം. എ കോളേജ് കോതമംഗലം, തേവര സെക്രട് ഹാർട് കോളേജ് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ സെമിനാറിൽ വിഷയങ്ങൾ അവതരിപ്പിച്ചു.
Discussion about this post