കൊച്ചി: കൊല്ലം കുന്നത്തൂര്‍ മണ്ഡലത്തിലെ നവകേരള സദസ്സിനായി ചക്കുവള്ളി പരബ്രഹ്മ ക്ഷേത്രം മൈതാനം വേദിയാക്കുന്നത് ഹൈക്കോടതി തടഞ്ഞു. നവകേരള സദസ് നടത്താനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി.
ക്ഷേത്ര മൈതാനം വിട്ട് കൊടുക്കാന്‍ ദേവസ്വം ബോര്‍!ഡ് അനുമതി നല്‍കിയ ഉത്തരവ് ഹൈകോടതി പരിശോധിച്ചിരുന്നു. കടയ്‌ക്കല്‍ ദേവീ ക്ഷേത്രമൈതാനിയിലെ നവകേരള സദസിന് അനുമതി നല്‍കിയ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടും കേസുണ്ട്.
ക്ഷേത്ര സംബന്ധിയല്ലാത്ത ഇത്തരമൊരു സാമൂഹിക രാഷ്‌ട്രീയ സര്‍ക്കാര്‍ പരിപാടി ക്ഷേത്രഭൂമിയില്‍ ് സംഘടിപ്പിക്കുന്നത് ക്ഷേത്രാചാരങ്ങള്‍ക്കും ദേവസ്വം നിയമങ്ങള്‍ക്കും ഹൈക്കോടതിയുടെ ആവര്‍ത്തിച്ചുള്ള വിധികള്‍ക്കും ദേവസ്വം ബോര്‍ഡിന്റെ തന്നെ സര്‍ക്കുലറിനും വിരുദ്ധമാണ് .2023ലെ തന്നെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കൂടി കക്ഷിയായ മൂന്ന് വ്യത്യസ്ത കേസുകളില്‍ ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതി ക്ഷേത്ര മൈതാനിയില്‍ ക്ഷേത്രവുമായി ബന്ധപ്പെട്ടതല്ലാത്ത മറ്റു പരിപാടികള്‍ നടത്താനാവില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. വെള്ളായണി ദേവീ ക്ഷേത്രവുമായും ശാര്‍ക്കര ദേവീ ക്ഷേത്രവുമായും ബന്ധപ്പെട്ട ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചിന്റെ വിധിയുടെ അടിസ്ഥാനത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം ക്ഷേത്രത്തിന്റെ അധീനതയിലുള്ള ഭൂമിയില്‍ ക്ഷേത്ര സംബന്ധിയല്ലാത്ത യാതൊരു വിധ രാഷ്‌ട്രീയ സാമൂഹിക സര്‍ക്കാര്‍ പരിപാടികളും സംഘടിപ്പിക്കാന്‍ പാടില്ലാത്തതാണ്.
Discussion about this post