കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാലയിലെ ഭാരതീയ വിചാര കേന്ദ്രം സെമിനാറില്‍ പങ്കെടുക്കാന്‍ ജീവനക്കാര്‍ക്ക് ചാന്‍സലറുടെ അനുമതി.
തിങ്കളാഴ്ച ഉച്ചയ്‌ക്ക് മൂന്ന് മണി മുതല്‍ അഞ്ച് മണി വരെയാണ് ജീവനക്കാര്‍ പങ്കെടുക്കുക. സനാതന ധര്‍മപീഠം കോ-ഓഡിനേറ്ററുടെ അപേക്ഷയെ തുടര്‍ന്നാണ് സര്‍വകലാശാല നടപടി. ബ്രാഞ്ച് ഓഫീസര്‍മാര്‍ക്കും വകുപ്പ് മേധാവിമാര്‍ക്കും അനുമതി നല്‍കും.ഗവര്‍ണറുടെ സുരക്ഷ മുന്‍നിര്‍ത്തി പരിപാടിക്ക് പാസും ഏര്‍പ്പെടുത്തി.
എസ്എഫ്ഐ പ്രതിഷേധത്തിനിടെ കഴിഞ്ഞ രാത്രി കനത്ത സുരക്ഷാ വലയത്തിലാണ് കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ എത്തിയത്.സര്‍വകലാശാല ഗസ്റ്റ് ഹൗസില്‍ താമസിക്കുന്ന ഗവര്‍ണര്‍ ഇന്ന് രാവിലെ പതിനൊന്നെകാലോടെ സ്വകാര്യ വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി കോഴിക്കോട്ടെയ്‌ക്ക് പോയി. പാണക്കാട് സാദിക്കലി തങ്ങളുടെ മകന്റെ വിവാഹത്തിലാണ് ഗവര്‍ണര്‍ പങ്കെടുത്തത്.
ഈ സാഹചര്യത്തില്‍ എസ് എഫ് ഐ പ്രതിഷേധം ഞായറാഴ്ച ഒഴിവാക്കിയിരുന്നു.
Discussion about this post