കൊച്ചി: ഭരണഘടനാ ശില്പിയായ അംബേദ്കര്‍ ദളിതര്‍ക്കായി സംസാരിച്ചത് സ്വന്തം അനുഭവങ്ങളില്‍ നിന്നാണെന്നും അദ്ദേഹത്തെ രാജ്യം ശരിയായ വിധത്തില്‍ ആദരിച്ചിട്ടുണ്ടോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും പ്രമുഖ ചിന്തകന്‍ എ.പി. അഹമ്മദ് അഭിപ്രായപ്പെട്ടു. കുരുക്ഷേത്ര ബുക്‌സിന്റെയും ഭാരതീയ വിചാരകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ പുസ്തകപ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതംമാറ്റം ഒരു വിമോചനത്തിനും മാര്‍ഗമല്ല. മതംമാറ്റംകൊണ്ട് ഏതെങ്കിലും സമൂഹത്തിന് ഗുണം ചെയ്തിട്ടുണ്ടോയെന്ന് ആലോചിക്കേണ്ടതുണ്ട്. മതപരിവര്‍ത്തനം കൊണ്ട് അടിമത്തത്തിന്റെ പരാധീനതകള്‍ മാറുന്നില്ലെന്നും അഹമ്മദ് പറഞ്ഞു.
എം.ജെ. ജയശ്രീ വിവര്‍ത്തനം ചെയ്ത ശ്രീധര്‍ പരാദ്കറിന്റെ അംബേദ്കറും യോഗേന്ദ്രനാഥ് മണ്ഡലും എന്ന പുസ്തകം എറണാകുളം സഹോദര സൗധത്തില്‍ നടന്ന പരിപാടിയില്‍ എ.പി. അഹമ്മദ് പ്രകാശനം ചെയ്തു. ബിജെപി സംസ്ഥാന സമിതി അംഗം പി.ആര്‍. ശിവശങ്കര്‍ പുസ്തകം ഏറ്റുവാങ്ങി. കുരുക്ഷേത്രപ്രകാശന്‍ മാനേജിങ് ഡയറക്ടര്‍ കാ.ഭാ. സുരേന്ദ്രന്‍ അധ്യക്ഷനായി. ഭാരതീയ വിചാര കേന്ദ്രം പൊതു കാര്യദര്‍ശി അരവിന്ദാക്ഷന്‍ നായര്‍ പി.എസ്, ബി. വിദ്യാസാഗര്‍ എന്നിവര്‍ സംസാരിച്ചു.
Discussion about this post