ദേശീയ സേവാഭാരതിയുടെ “ലഹരിമുക്ത കേരളം ആരോഗ്യ യുക്ത കേരളം” എന്ന കർമ്മ പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനത്തിന്റെ ഭാഗമായി ആലപ്പുഴ ജില്ലയിൽ ആരംഭിക്കുന്ന പുനർജനി ഡീ അഡിക്ഷൻ & കൗൺസലിംഗ് സെന്ററിന്റെ ഉദ്ഘാടനവും , ലോഗോ പ്രകാശനവും വിദ്യാധിരാജ മാവേലിക്കര വിദ്യാപീഠം സെൻട്രൽ ആൻഡ് സൈനിക സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ആലപ്പുഴ എക്സൈസ് ഡപ്യൂട്ടി കമ്മീഷണർ വിനോദ് കുമാർ നിർവ്വഹിച്ചു. ചടങ്ങിൽ ഡോ. കെ.എം ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഡയറക്ടർ ഫാ.ഡോ. അലക്സാണ്ടർ കൂടാരത്തിൽ മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ പുനർജനി പദ്ധതി കൺവീനർ ഡോ. എസ്സ് ദയാൽ കുമാർ അദ്ധ്യക്ഷത വഹിച്ചു.
തുടർന്ന് മാവേലിക്കര വിദ്യാധിരാജ സെൻട്രൽ – സൈനിക സ്കൂളിലെ കുട്ടികൾക്കായ് ബാല്യം – അമൂല്യം എന്ന ലഹരി വിരുദ്ധ മാജിക്ക് ഷോ പ്രശസ്ത മജിഷ്യൻ സത്യൻ ശങ്കർ അവതരിപ്പിച്ചു. പ്രശസ്ത സൈക്കോളജിസ്റ്റ് ഡോ. ഹരി എസ്സ് ചന്ദ്രൻ കുട്ടികൾക്കായ് ലഹരി അകലെ എന്ന മന:ശാസ്ത്ര ക്ലാസ്സ് നയിച്ചു.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അനിൽകുമാർ ബാല്യം – അമൂല്യം എന്ന പദ്ധതി ഉദ്ഘാടനം ചെയ്തു. എക്സൈസ് വിമുക്തി കോർഡിനേറ്റർ എസ്സ് സജികുമാർ , വിദ്യാധിരാജ സെൻട്രൽ സ്കൂൾ പ്രിൻസിപ്പാൾ ഡോ ബി സന്തോഷ്, സേവാഭാരതി ജില്ലാ അദ്ധ്യക്ഷൻ ഡോ എസ്സ് സതീഷ് കുമാർ , ജനറൽ സെക്രട്ടറി പി ശ്രീജിത്ത് തുടങ്ങിയവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ സേവാഭാരതിയുടെ ജില്ലാ , യൂണിറ്റ് തല കാര്യകർത്താക്കൾ പങ്കെടുത്തു. ആലപ്പുഴ മെഡിക്കൽ കോളേജിനു സമീപമുള്ള അമ്പലപ്പുഴ സേവാഭാരതി ഓഫീസിനോട് ചേർന്നാണ് വിദഗ്ദ്ധ ഡോക്ടർമാരുടെ നേത്യത്വത്തിലുള്ള പുനർജനി കൗൺസലിംഗ് – ഡീ അഡിക്ഷൻസെന്റർ പ്രവർത്തനം ആരംഭിക്കുന്നത്.
പുനർജ്ജനിയുമായി ബന്ധപ്പെടേണ്ട നമ്പർ – 91884 04604
Discussion about this post