

ചെറുപുഴ: വിശ്വ സേവാഭാരതി, സക്ഷമ എന്നിവയുടെ നേതൃത്വത്തിൽ അംഗ പരിമിതനായ പങ്കജവിലാസം അനീഷിന് മുച്ചക്ര വാഹനം കൈമാറി. ഗോക്കടവ് ശിവക്ഷേത്രം ഹാളിൽ ചേർന്ന ചടങ്ങ് രാഷ്ട്രീയ സ്വയം സേവക് ചെറുപുഴ ഖണ്ഡ് ബൗദ്ധിക്പ്രമുഖ് എം.കെ.പ്രദീപ് ഉദ്ഘാടനം ചെയ്തു. സക്ഷമയുടെ സംസ്ഥാന വൈസ് പ്രസിഡൻ്റ് സി.സി.ഭാസ്കരൻ അധ്യക്ഷനായി. വിശ്വ സേവാഭാരതി സംസ്ഥാന സെക്രട്ടറി പ്രതാപ് ടി.പിള്ള താക്കോൽ കൈമാറി.ടി.കെ.രാജേന്ദ്രൻ,സജീവ് കുമാർ,ഡോ.വിനോദ് ബെൽജിയം, ടി.ആർ.രാജൻ,ടി.വി.നിശാന്ത്, സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു.
Discussion about this post