കൊച്ചി: കൊച്ചി സതേണ്‍ നേവല്‍ കമാന്‍ഡില്‍ തൊഴിലാളി സംഘടനകളുടെ ഹിതപരിശോധനയില്‍ ബിഎംഎസിന്റെ നേതൃത്വത്തിലുള്ള സതേണ്‍ നേവല്‍ കമാന്‍ഡ് സിവിലിയന്‍ എംപ്ലോയീസ് ഓര്‍ഗനൈസേഷന് അംഗീകാരം.
2,600 ഓളം വോട്ടര്‍മാരാണ് രഹസ്യ ബാലറ്റില്‍ വോട്ട് ചെയ്തത്. 15 ശതമാനം വോട്ടാണ് അംഗീകാരത്തിന് വേണ്ടത്. ബിഎംഎസ് 481 വോട്ട് (22.79%) നേടിയാണ് ചരിത്ര വിജയത്തിന്റെ ഭാഗമായത്. ആലുവ എന്‍എഡിയിലും ബിഎംഎസ് തിളക്കമാര്‍ന്ന വിജയം നേടി.
പത്ത് വര്‍ഷം മുന്‍പാണ് ഇതിന് മുന്‍പ് ഹിതപരിശോധന നടന്നത്. ബിഎംഎസിന്റെ പ്രവര്‍ത്തന മികവാണ് വിജയത്തിന് കാരണമെന്ന് ബിഎംഎസ് ദേശീയ സെക്രട്ടറിയും സതേണ്‍ നേവല്‍ കമാന്‍ഡ് പ്രൊട്ടക്ടിങ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റുമായ വി. രാധാകൃഷ്ണന്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഐന്‍ടിയുസിയുടെ വോട്ടുകളില്‍ വന്‍ ചോര്‍ച്ച ഉണ്ടായി.
Discussion about this post