കൊച്ചി: തൈപ്പൂയത്തിന് കാവടിയെടുത്തതിന് സൈബര്‍ വേട്ടയ്‌ക്ക് ഇരയായ ടിവി അവതാരകന്‍ കാര്‍ത്തിക് സൂര്യ അഗ്നിക്കാവടിയെടുത്തതിന്റെ അനുഭവങ്ങള്‍ വിശദീകരിച്ച് രംഗത്ത്. ഞാനൊരു വിശ്വാസിയാണെന്നും ആ അനുഭവങ്ങള്‍ വിമര്‍ശിക്കുന്നവര്‍ക്ക് മനസിലാകില്ലെന്നും കാര്‍ത്തിക് സൂര്യ വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു. 21 ദിവസത്തെ വ്രതാനുഷ്ഠാനങ്ങള്‍ക്ക് ശേഷമാണ് കാവടിയെടുത്തതെന്ന് കാര്‍ത്തിക് സൂര്യ പറഞ്ഞു. കവിളില്‍ ശൂലം കുത്തി കാവടി എടുക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയില്‍ കാണാം.
‘ഞാന്‍ വിശ്വാസിയാണ്. 16 ാം വയസില്‍ ആദ്യ വേല്‍ക്കാവടി എടുത്ത ശേഷം പിന്നീട് പഠനവും കാര്യങ്ങളുമായി മുന്നോട്ടുപോയി. 2023 എനിക്ക് അത്ര നല്ല വര്‍ഷമല്ലായിരുന്നു. മലേഷ്യയിലെ ബാട്ടു കേവ്സ് എന്ന സ്ഥലത്ത് ഒരു മുരുക ക്ഷേത്രമുണ്ട്. വലിയ മലയിലൂടെ 272 പടി കയറി വേണം മുരുകനെ കാണാന്‍. അവിടെ എത്തിയപ്പോള്‍ മനസ് കൂളായി. അന്നാണ് വേല്‍ കുത്തി അഗ്നിക്കാവടി എടുക്കണമെന്ന ആഗ്രഹം മനസില്‍ കയറിയത്. നാട്ടില്‍ വന്ന് 21 ദിവസത്തെ വ്രതമെടുത്ത് തൈപ്പൂയത്തിന് കാവടിയെടുത്തു. അത് ആദ്യത്തെ അഗ്നിക്കാവടിയായിരുന്നു. മുമ്പും വേല്‍ കുത്തിയിട്ടുണ്ട്. അത് വലിയ വേലായിരുന്നു. അഗ്നിക്കാവടി എടുക്കുമ്പോള്‍ വലിയ വേല്‍ കുത്താന്‍ പറ്റില്ല. അതിനാല്‍ ഒന്നരയടി നീളമുള്ള ചെറിയ വേലാണ് കുത്തിയത്.
എന്റെ അനുഭവം ഞാന്‍ പറയാം. കാവടിക്ക് വ്രതമെടുത്ത് നില്‍ക്കുമ്പോള്‍ ശരീരം അത്രയും ശുദ്ധമായാണ് സൂക്ഷിക്കുന്നത്. അപ്പോഴത്തെ ഏക ലക്ഷ്യം കാവടിയും വേലും എടുത്ത് ഭഗവാന്റെ അനുഗ്രഹം വാങ്ങുക എന്നതാണ്. ദൈവത്തോട് കരഞ്ഞ് പ്രാര്‍ത്ഥിക്കുന്ന സമയത്ത് തനിയെ വരുന്നതാണ് അത്. അപ്പോഴുണ്ടാകുന്ന സമാധാനം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. അത് അനുഭവിച്ചിട്ടില്ലാത്തവരോട് എത്ര പറഞ്ഞാലും മനസിലാകില്ല, കാര്‍ത്തിക് സൂര്യ പറഞ്ഞു.









![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)





Discussion about this post