തിരുവനന്തപുരം: ഗവര്‍ണറുടെ പ്രതിനിധിയായ അംഗങ്ങളെ സെനറ്റ് യോഗത്തില്‍ കയറ്റില്ലന്ന എസ്എഫ്‌ഐ , ഡിവൈഎഫ്‌ഐ വെല്ലുവിളി കേരള സര്‍വകലാശാലയില്‍ പൊളിഞ്ഞു. വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സേര്‍ച്ച് കമ്മറ്റിയിലേയക്ക് സെനറ്റ് പ്രതിനിധിയെ തെരഞ്ഞെടുക്കാന്‍ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ ഗവര്‍ണറുടെ പ്രതിനിധിയായ 13 പേരും പങ്കെടുത്തു. വൈസ് ചാന്‍സലറെ നിമിക്കാനുള്ള സേര്‍ച്ച് കമ്മറ്റിയിലേയ്‌ക്ക് നോമിനിയെ നിര്‍ദ്ദേശിക്കുകയും ചെയ്തു
11 മണിയ്‌ക്ക് ചേരുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ വരുന്നവരെ തടയാന്‍ ഇടതു സംഘടനകള്‍ കോപ്പുകൂട്ടിയിരുന്നു. പരസ്യമായി പറയുകയും ചെയ്തു. അത് മുന്‍കൂട്ടി മനസ്സിലാക്കിയ സെനറ്റ് അംഗങ്ങളാായ ഡോ.ടി.ജി വിനോദ് കുമാര്‍, പി.ശ്രീകുമാര്‍, പി.എസ്.ഗോപകുമാര്‍, ജി.സജികുമാര്‍, ഡോ.പോള്‍രാജ്, ഡോ.ദിവ്യാ എസ്, എസ്.മിനി, അഡ്വ. വി.കെ.മഞ്ചു, കവിത.ഒ.ബി, എസ്.ശ്യാംലാല്‍ എന്നിവര്‍ ഒന്നിച്ച് 9 മണിക്ക് മുന്‍പു തന്നെ സര്‍വകലാശാല ആസ്ഥാനത്ത് എത്തി. അവര്‍ സെനറ്റ് ഹാളില്‍ കയറിയതിനു ശേഷമാണ് പ്രതിഷേധിക്കാന്‍ കാത്തു നിന്നവര്‍ വിവരം അറിയുന്നത്.
യുണിവേഴ്‌സിറ്റി കവാടത്തില്‍ തടയാനുള്ള പദ്ധതി പൊളിഞ്ഞതൊടെയാണ് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ ബിന്ദുവിനെ കളത്തിലിറക്കി സെനറ്റ് യോഗം അലങ്കോലമാക്കാന്‍ ശ്രമം നടന്നത്.
ജെ.എസ്. ഷിജുഖാന്‍, അഡ്വ. ജി. മുരളീധരന്‍പിള്ള, മുന്‍ മാവേലിക്കര എം.എല്‍.എ ആര്‍.രാജേഷ് എന്നിവരുടെ യോഗ്യത സംബന്ധിച്ച കേസ് നിലവിലുള്ളതിനാല്‍ അവരെ സെനറ്റ് ഹാളില്‍ നിന്ന് പുറത്താക്കണമെന്ന് ഗവര്‍ണറുടെ നോമിനികളായ അംഗങ്ങള്‍ തുടക്കത്തിലേ ആവശ്യപ്പെട്ടത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഇടത് അനുകൂല സംഘടനകള്‍ വൈസ് ചാന്‍സലര്‍ക്കെതിരെ തെറിവിളിച്ചുകൊണ്ട് നടുത്തളത്തിലിറങ്ങി ബഹളംവെച്ചു. കയ്യേറ്റം ചെയ്തിട്ട് പുറത്തിറങ്ങിയാല്‍ കൈകാര്യം ചെയ്യാന്‍ നൂറുകണക്കിനാളുകള്‍ പുറത്തു കാത്തുനില്‍ക്കുന്ന കാര്യം മറക്കുരുതെന്ന ഒര്‍മ്മപ്പെടുത്തല്‍ ഇടത് അനുകൂലികളെ തണുപ്പിച്ചു. ബഹളത്തിനു നേതൃത്വം നല്‍കിയവര്‍തന്നെ സമാധാനപ്രിയരാകുന്ന കാഴ്ചയാണ് പിന്നീടുകണ്ടത്.
ഇതിനിടെ സെര്‍ച്ച് കമ്മറ്റ് പ്രതിനധികളുടെ നാമനിര്‍ദ്ദേശത്തിന് വിസി നിര്‍ദ്ദേശിച്ചു. ഗവര്‍ണറുടെ പ്രതിനിധികള്‍ ആരോഗ്യ സര്‍വ്വകലാശാല മുന്‍ വിസി ഡോ.എം.കെ.സി.നായരെ നാമനിര്‍ദ്ദേശം ചെയ്ത പത്രിക കൈമാറി. സുപ്രീംകോടതി വിധി അനുസരിച്ച് സെര്‍ച്ച് കമ്മറ്റി പ്രതിനിധിയെ തെരഞ്ഞെടുക്കാനുള്ള യോഗം തന്നെ നിയമവിരുദ്ധമാണെന്ന പ്രമേയം ഉണ്ടെന്ന് ഇടത് അംഗങ്ങള്‍ പറഞ്ഞു.
അജണ്ടയ്‌ക്ക് വിരുദ്ധമായി പ്രമേയം അവതരിപ്പിക്കാന്‍ കഴിലില്ലന്ന് ഗവര്‍ണറുടെ പ്രതിനിധികള്‍ ശക്തമായ നിലപാടെടുത്തു. പ്രമേയം അവതരിപ്പിക്കാന്‍ സമ്മതിച്ചില്ല. ബഹളത്തിനിടയില്‍ യോഗം പിരിച്ചുവിടുന്നതായി മന്ത്രി പ്രഖ്യാപിച്ചു.
പിന്നീട് വൈസ് ചാന്‍സലറുടെ ചേമ്പറിലെത്തിയ മന്ത്രി ബിന്ദു, രജിസ്ട്രാറെ കൊണ്ട് മിറിറ്റസ് തയ്യാറാക്കി. പ്രമേയം അവതരിപ്പിച്ചതായി കള്ളമായി എഴുതി ചേര്‍ത്തു. മിനിറ്റ്‌സില്‍ ഒപ്പിടാന്‍ വൈസ് ചാന്‍സലര്‍ തയ്യാറായില്ല. തങ്ങളുടെ സെര്‍ച്ച് കമ്മറ്റി പ്രതിനിധിയുടെ പട്ടിക ഗവര്‍ണര്‍ക്ക് കാമാറണമെന്നും മന്ത്രിയുടെ സാന്നിധ്യത്തില്‍ മോശം പെരുമാറ്റം നടത്തിയവര്‍ക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് ഗവര്‍ണരുടെ നോമിനകള്‍ വിസിക്ക് കത്തും നല്കിയിട്ടുണ്ട്.
Discussion about this post