കൊച്ചി: സ്വയംസേവകര്‍ക്കിടയില്‍ അവസാനംവരെ ജീവിച്ച കാര്യകര്‍ത്താവാണ് കെ. പുരുഷോത്തമനെന്ന് ആര്‍എസ്എസ് ക്ഷേത്രീയ കാര്യകാരി സദസ്യന്‍ പി.ആര്‍. ശശിധരന്‍. ആര്‍എസ്എസ് പ്രവര്‍ത്തനത്തിനായി സ്വയം സമര്‍പ്പിച്ച ജീവിതമായിരുന്നു അത്. എളമക്കര ഭാസ്‌കരീയത്തില്‍, മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും മത്സ്യ പ്രവര്‍ത്തകസംഘം മുന്‍ സംസ്ഥാന സംഘടനാ സെക്രട്ടറിയും ജന്മഭൂമി മുന്‍ എംഡിയുമായിരുന്ന കെ. പുരുഷോത്തമന്റെ(പുരുഷേട്ടന്‍) അനുസ്മരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരുപത്തിയൊന്നാം വയസില്‍ പ്രചാരകനായ അദ്ദേഹത്തിന് കാര്യകര്‍ത്താക്കളില്‍ വലിയ സ്വാധീനമായിരുന്നു. എണ്‍പതുകളില്‍ കണ്ണൂരില്‍ സ്വയംസേവകര്‍ അനുഭവിച്ചിരുന്ന പ്രയാസങ്ങള്‍ കണ്ടറിഞ്ഞ് അവരെ സഹായിക്കുന്നതില്‍ പ്രമുഖ പങ്ക് വഹിച്ചു. പ്രാന്തകാര്യാലയ പ്രമുഖായിരുന്ന കാലത്ത് ഒരമ്മയെപോലെ അവിടെ വരുന്നവരുടെ കാര്യങ്ങള്‍ വൃത്തിയായി ചെയ്തുകൊടുത്തിരുന്നു. ജന്മഭൂയുടെ എംഡി ആയി സ്തുത്യര്‍ഹ പ്രവര്‍ത്തനം കാഴ്ച വച്ചു. മത്സ്യ പ്രവര്‍ത്തകസംഘത്തിന്റെ സംഘടനാ സെക്രട്ടറിയായി പ്രവര്‍ത്തിച്ച് അവര്‍ക്കിടയില്‍ വലിയ സ്വാധീനം സൃഷ്ടിക്കുവാനും ദേശീയതയുടെ പാതയില്‍ കൊണ്ടുവരുവാനും പ്രയത്‌നിച്ച് വിജയിച്ചു. പുരുഷേട്ടന്‍ പ്രവര്‍ത്തകരെ കൂടെക്കൂട്ടി നടന്ന് സംഘപ്രവര്‍ത്തനത്തിനായി അവരെ പ്രാപ്തരാക്കി, ശശിധരന്‍ ചൂണ്ടിക്കാട്ടി.
ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുവാന്‍ പ്രത്യേകകഴിവുള്ള വ്യക്തിത്വത്തിനുടമായിരുന്നു പുരുഷേട്ടനെന്നും അദ്ദേഹത്തിന്റെ സ്‌നേഹവും പ്രേരണയും എന്നും നിലനില്‍ക്കുമെന്നും വിഭാഗ് കാര്യവാഹ് എന്‍.എസ് ബാബു അനുസ്മരിച്ചു.
എളമക്കര ഭാസ്‌കരീയത്തില്‍ നടന്ന ചടങ്ങില്‍ പ്രാന്തപ്രചാരക് എസ്. സുദര്‍ശനന്‍ പങ്കെടുത്തു. ഉപനഗര്‍ സേവാപ്രമുഖ് രാജേഷ് സാഹു സംസാരിച്ചു. മഹാനഗര്‍ സഹകാര്യവാഹ് വി.എസ് രമേശ് സ്വാഗതം പറഞ്ഞു.
Discussion about this post