കോഴിക്കോട്: ബാലഗോകുലത്തിന് അരനൂറ്റാണ്ടു മുന്‍പ് ബീജാവാപം ചെയ്ത കോഴിക്കോട്, സുവര്‍ണജയന്തിയോടനുബന്ധിച്ച് സംസ്ഥാനകലോത്സവത്തിന് തിരി തെളിഞ്ഞു. ഇന്നലെ വൈകീട്ട് മലയാളത്തിലെ പ്രിയഗാനരചയിതാവ് കൈതപ്രം ദാമോദരനന്‍ നമ്പൂതിരി കലോത്സവം ഉദ്ഘാടനം ചെയ്തു.
വിദ്യാര്‍ത്ഥികള്‍ നന്‍മയുടെയും സ്‌നേഹത്തിന്റെയും ആത്മീയതയുടെയും ധര്‍മത്തിന്റെയും മധുരമാകണമെന്ന് അദ്ദേഹം കുട്ടികളെ ഉദ്‌ബോധിപ്പിച്ചു. മധുരം തേടി ഉറുമ്പുകള്‍ എത്തുന്നതുപോലെ വിജയം നിങ്ങളെ തേടിയെത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇടതുഭാഗം തളര്‍ന്ന താന്‍ വലതുഭാഗം കൊണ്ട് ജീവിച്ച അതിജീവിനത്തിവന്റെ കഥപറഞ്ഞുകൊണ്ടായിരുന്നു വിദ്യാര്‍ത്ഥികളില്‍ ആത്മവിശ്വാസം പകര്‍ന്നു നല്‍കിയത്. ഒരു കാര്യം ഉദ്ദേശിച്ചാല്‍ അത് നടക്കും. ഗാനമെഴുതാന്‍ മദ്യം വേണമെന്നില്ല, നാല്‍പതുവര്‍ഷം ഗാനമെഴുതിയ താന്‍ ഒരിക്കല്‍ പോലുംമദ്യപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നിശ്ചയദാര്‍ഢ്യത്തിന്റെയും മദ്യത്തിന്റെയും കാര്യത്തില്‍ തന്നെ അനുസരിക്കണമെന്ന് അദ്ദേഹം കുട്ടികളോട് ആവശ്യപ്പെട്ടു. തനിക്ക് നല്‍കിയ നിവേദ്യം വിശന്നെത്തുന്ന പാവപ്പെട്ടവര്‍ക്ക് പാവപ്പെട്ടവര്‍ക്ക പങ്കുവച്ച് നല്‍കിയതാണ് ശാന്തിജീവിതത്തലെ പുണ്യം. ശുഭകരമായ ഭാവിക്ക് അര്‍ഹതയുണ്ടെങ്കില്‍ അത് സംഭവിക്കും. ഭക്ഷണത്തിനുപോലും വഴി മുട്ടി ജീവിച്ച ഇന്നലെകള്‍, ഗുരുവായൂരില്‍ ഗുരുവിനെ പരിചരിച്ചതാണ് ജീവിതത്തിലെ എല്ലാനന്‍മകള്‍ക്കും കാരണം. ആ കാലത്താണ് ഗുരുവില്‍ നിന്നു സംഗീതം പകര്‍ന്നു കിട്ടിയത്. കഷ്ടം തീരുമെന്നും നന്‍മജീവിതത്തില്‍ പുലരുമെന്നും ഗുരുഅനുഗ്രഹിച്ചു. പത്മശ്രീ ഉള്‍പ്പെടെ ഗുരുവിന്റെ അനുഗ്രഹമാണ് തന്റെ ജീവിതത്തിലെ എല്ലാ നന്‍മകളും കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡോ. ശങ്കര്‍ മഹാദേവന്‍ അധ്യക്ഷത വഹിച്ചു. വിശിഷ്ടാതിഥിയായി എത്തിയ വൈക്കം വിജയലക്ഷ്മി കൈതപ്രം എഴുതി ചിട്ടപ്പെടുത്തിയ വരികള്‍ ആലപിച്ചു. ആര്‍.പ്രസന്നകുമാര്‍ കലോത്സവ സന്ദേശം നല്‍കി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍.സജികുമാര്‍, വേദവ്യാസ പ്രിന്‍സിപ്പല്‍ എം ജ്യോതീശന്‍, പി.എന്‍. സുരേന്ദ്രന്‍, എം. സത്യന്‍ എന്നിവര്‍ സംസാരിച്ചു. പി.കെ. ഗോപി രചനയും ബാലഗോകുലം തിരൂര്‍ ജില്ല അവതരിപ്പിച്ച ‘അകലട്ടെ ലഹരി..ഉണരട്ടെ മൂല്യവും ബാല്യവും’ എന്ന സംഗീതശില്‍പ്പം അരങ്ങേറി. മലാപ്പറമ്പ് വേദവ്യാസ വിദ്യലയത്തില്‍ 92 മത്സര ഇനങ്ങളിലായി 3000 ഗോകുലാംഗങ്ങള്‍ കലോത്സവത്തില്‍ പങ്കെടുക്കും. ഏഴിന് സമാപിക്കും.
Discussion about this post