കോഴിക്കോട്: ഏതു കലയും അത് അവതരിപ്പിക്കുന്നവരെയും കാഴ്ചക്കാരെയും ശുദ്ധീകരിക്കുന്നുവെന്നും ഈ ശുദ്ധീകരണം ഇന്നത്തെക്കാലത്ത് അത്യാവശ്യമാണെന്നും കവി പി.കെ. ഗോപി അഭിപ്രായപ്പെട്ടു. അംഗഹാരമെന്ന പേരില്‍ മൂന്നുദിവസമായി ദ്യുതിയുടെ ആഭിമുഖ്യത്തില്‍ കേസരി ഭവനില്‍ നടന്ന മോഹിനിയാട്ടം പരിശീലനക്കളരിയുടെ സമാപനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യ ശരീരം അത്ഭുതകരമായ നിര്‍മിതിയാണ്. അതിനെ മാനുഷികമാക്കുന്നതാണ് നൃത്തം. ചലനം പ്രാണനാണ്. ചലന നടനങ്ങള്‍ ഇല്ലാതായാല്‍ ജഡാവസ്ഥയാണ്. ചലനം അന്വേഷണാത്മകമാകുമ്പോള്‍ സംസ്‌കാരമുണ്ടാവുകയാണ്. അതാണ് കലകള്‍ ചെയ്യുന്നത്, അദ്ദേഹം പറഞ്ഞു.
ഗുരു കലാ വിജയന്‍, ഡോ. രചിതാ രവി എന്നിവരെ ആദരിച്ചു. പരിശീലനം നേടിയവര്‍ നവാവരണാകൃതി ഉള്‍പ്പെടെ അവതരിപ്പിച്ചു. പരിപാടിയുടെ സഹസംഘാടകരായ ചാവറ കള്‍ചര്‍ സെന്ററിലെ ഫാ. ജോണ്‍ മണ്ണാറത്തറ ആശംസയര്‍പ്പിച്ചു.
Discussion about this post