കോട്ടയം: ശബരിമല ക്ഷേത്രദര്‍ശനം പൂര്‍ണമായും ഓണ്‍ലൈന്‍ ബുക്കിങ് ആക്കുന്നത് പ്രായോഗികമല്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍. ദൂരസ്ഥലങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് സ്ലോട്ട് ലഭിക്കുന്ന സമയത്ത് തന്നെ ദര്‍ശനത്തിനെത്താന്‍ സാധിച്ചെന്ന് വരില്ല. അത്തരത്തിലുള്ളവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ നല്കണം.
ലൗ ജിഹാദ് കേസുകളുടെ എണ്ണം കേരളത്തില്‍ കുറഞ്ഞിട്ടുണ്ട്. ഹൈന്ദവ, ക്രൈസ്തവ സംഘടനകളുടെ കഠിന പരിശ്രമങ്ങളാണ് സംസ്ഥാനത്തെ ലൗ ജിഹാദുകളുടെ എണ്ണത്തില്‍ കുറവിന് വഴിയാരുക്കിയത്. ലൗ ജിഹാദിന് വേണ്ടി പരിശ്രമിക്കുന്നവര്‍ അതില്‍ നിന്ന് പിന്മാറിയത് കൊണ്ടല്ല എണ്ണം കുറഞ്ഞത്, പരിശ്രമിക്കുന്നവര്‍ ഊര്‍ജിതമായി തന്നെ പരിശ്രമിക്കുന്നുണ്ട്. ലൗ ജിഹാദില്‍ ഇരകളാകുന്നവര്‍ക്കിടയില്‍ ചെറിയൊരു ബോധം വന്നിട്ടുണ്ട്. സമൂഹത്തിലെ അന്ധവിശ്വാസത്തെ നിര്‍മാര്‍ജനം ചെയ്യേണ്ടത് വിശ്വാസമില്ലായ്മ കൊണ്ടല്ല വിശ്വാസം കൊണ്ടാണ്.
സംന്യാസം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും കേരളത്തിലെ ഭരണകൂടം കപട സംന്യാസിമാരെ സംരക്ഷിക്കുകയാണെന്നും ശശികല ടീച്ചര്‍ പറഞ്ഞു.
Discussion about this post