പത്തനംതിട്ട: മിഥുനമാസ പൂജകള്‍ക്കായി ശബരിമല ധര്‍മ്മശാസ്താ ക്ഷേത്ര നട തുറന്നു. ഇന്നലെ വൈകിട്ട് 5ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നധ്യത്തില്‍ മേല്‍ശാന്തി പി.എന്‍. മഹേഷ് നമ്പുതിരി നടതുറന്ന് ദീപം തെളിയിച്ചു.
ഉപദേവാലയങ്ങളിലും ദീപം തെളിച്ച് പതിനെട്ടാം പടിക്ക് താഴെയുള്ള ആഴിയില്‍ അഗ്‌നി പകര്‍ന്നശേഷം ഭക്തരെ ദര്‍ശനത്തിന് അനുവദിച്ചു. ദര്‍ശനം നടത്തിയ ഭക്തര്‍ക്ക് തന്ത്രിയും മേല്‍ശാന്തിയും വിഭൂതി പ്രസാദം നല്കി. നടതുറന്ന ഇന്നലെ വലിയ ഭക്തജനത്തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്. ഇന്നലെ പ്രത്യേക പൂജകള്‍ ഉണ്ടായിരുന്നില്ല. ഇന്ന് പുലര്‍ച്ചെ നടതുറന്ന് പതിവ് പൂജകള്‍ക്കു ശേഷം നെയ്യഭിഷേകം ആരംഭിക്കും. നട തുറക്കുന്ന അഞ്ച് ദിവസം അഭിഷേകം, പടിപൂജ തുടങ്ങിയ വഴിപാടുകള്‍ നടക്കും. 19ന് രാത്രി നട അടയ്‌ക്കും
Discussion about this post