കൊച്ചി: ബംഗ്ലാദേശില്‍ പട്ടാള അട്ടിമറിയുടെ മറവില്‍ ജമാഅത്തെ ഇസ്ലാമി നടപ്പാക്കുന്ന ഹിന്ദു വംശഹത്യക്കെതിരെ സംസ്ഥാനത്താകെ പ്രതിഷേധം ഇരമ്പി. ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായ പ്രതിഷേധാഗ്നി സംഘടിപ്പിച്ചു.
ഹിന്ദുക്കളെ ആക്രമിക്കുന്നത് ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു പറഞ്ഞു. അക്രമത്തിനിരയാവുന്ന ഹിന്ദുക്കളെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബംഗ്ലാദേശിലെ ഹിന്ദു വംശഹത്യയ്ക്കെതിരെ ഹിന്ദു ഐക്യവേദി ആലുവ താലൂക്ക് സമിതി സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകള്‍ക്കും ആരാധനാലയങ്ങള്‍ക്കും നേരെ വിവരിക്കാനാവാത്ത നിഷ്ഠൂരതകളാണ് നടത്തുന്നത്. ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് നേരെ നടക്കുന്ന ക്രൂരമായ അക്രമങ്ങളെ മുഖ്യധാരാ മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. പാലസ്തീന് വേണ്ടി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ സമയം കണ്ടെത്തിയവര്‍ ബംഗ്ലാദേശിലെ ഹിന്ദുവംശഹത്യയില്‍ എന്തു കൊണ്ടാണ് പ്രതികരിക്കാത്തത്. ഭാരതത്തിലെ മുസ്ലിം വിഭാഗത്തിനെതിരെയാണ് അക്രമം നടന്നിരുന്നുവെങ്കില്‍ ഇടതും വലതും കൈകോര്‍ത്ത് നിന്ന് എതിര്‍ക്കുമായിരുന്നുവെന്നും ആര്‍.വി.ബാബു പറഞ്ഞു.
ജില്ലാ പ്രസിഡന്റ് പി.സി. ബാബു അധ്യക്ഷനായി. ദക്ഷിണകേരള സഹഗ്രാമവികാസ സംയോജകന്‍ സി.ജി കമലാകാന്തന്‍, ജില്ലാ ജനറല്‍ സെക്രട്ടറി എ.വി കലേശന്‍, സെക്രട്ടറി പ്രകാശന്‍ തുണ്ടത്തി കടവ്, താലൂക്ക് പ്രസിഡന്റ് കെ.കെ. മുരളിധരന്‍ സംസ്ഥാന ഉപാധ്യക്ഷന്‍മാരായ ക്യാപ്റ്റന്‍ സുന്ദര്‍ജി, പി. സുധീര്‍ എന്നിവര്‍ സംസാരിച്ചു.
ബംഗ്ലാദേശിലെ ഹൈന്ദവ കൂട്ടക്കൊലയ്‌ക്കെതിരെ ഹൈന്ദവ സംഘടനകളുടെ പ്രതിഷേധാഗ്നി
തിരുവനന്തപുരം: ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കു നേരെ ജമാ അത്തെ ഇസ്ലാമി നടത്തുന്ന ഹിന്ദു വംശഹത്യയ്‌ക്കെതിരെ വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ സംസ്ഥാനമെമ്പാടും പ്രതിഷേധം. തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധാഗ്നി തീര്‍ത്തു. മണ്‍ചെരാതുകള്‍ തെളിയിച്ചു കൊണ്ട് ആരംഭിച്ച പ്രതിഷേധാഗ്നി ഹിന്ദു െഎക്യവേദി സംസ്ഥാന ട്രഷറര്‍ പി. ജ്യോതീന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്തു.
മതപരമായ കാര്യങ്ങള്‍ക്ക് ഹിന്ദു ജനതയോടൊപ്പം നിന്ന രാജ്യമായിരുന്നു ബംഗഌദേശ്. ഒരു മാസമായി നടക്കുന്ന സര്‍ക്കാരിനെതിരെ നടക്കുന്ന കലാപം കഴിഞ്ഞ രണ്ടാഴ്ചയായി ഹിന്ദു വിരുദ്ധ കലാപമായി മാറിയിരിക്കുകയാണ്. ഭാരതത്തില്‍ ബംഗഌദേശ് മാറിപ്പോകുന്ന സമയത്ത് മുപ്പത് ശതമാനത്തോളമായിരുന്നു ഹിന്ദു ജനസംഖ്യ. എന്നാലിന്ന് എട്ട് ശതമാനം മാത്രമാണ് ബംഗഌദേശിലെ ഹിന്ദു ജനസംഖ്യ. ബാക്കിയുള്ള ഹിന്ദുക്കളെ അടിച്ചോടിക്കുക എന്നത് ജമാഅത്തെ ഇസ്ലാമിയുടെ, പാക്കിസ്ഥാന്റെ, ചൈനയുടെ ലക്ഷ്യമായിരുന്നുവെന്നു ജ്യോതീന്ദ്ര കുമാര്‍ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകളെ നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്റ് സി. ബാബുക്കുട്ടന്‍, സംസ്ഥാന സമ്പര്‍ക്ക പ്രമുഖ് കെ.എസ്. റെജി, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി സന്ദീപ് തമ്പാനൂര്‍, ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമിതിയംഗം അഡ്വ. അഞ്ജനാ ദേവി, ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി വഴയില ഉണ്ണി, കേരളാ ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സമിതിയംഗം ഷാജു വേണുഗോപാല്‍ തുടങ്ങി വിവിധ ഹൈന്ദവ സംഘടനാ നേതാക്കള്‍ സംസാരിച്ചു.
മരട്: ബംഗ്ലാദേശിലെ ആഭ്യന്തര കലാപത്തിന്റെ മറവിൽ ഇസ്ലാമിക ഭീകര സംഘടനയായ ജമാഅത്തെ ഇസ്ലാമി അവിടെ നടത്തുന്ന ഹിന്ദു വംശഹത്യയ്ക്കെതിരെ ഹിന്ദു ഐക്യവേദി സംസ്ഥാന മൊട്ടാകെ നടത്തിയ പ്രതിഷേധ പ്രകടനത്തിന്റെ ഭാഗമായി ഹിന്ദു ഐക്യവേദി മരട് മുൻസിപ്പൽ സമിതി മരടിൽ സംഘടിപ്പിച്ച പന്തം കൊളുത്തി പ്രകടനം താലൂക്ക് ജനറൽ സെക്രട്ടറി അശോകൻ, മുൻസിപ്പൽ സമിതി ജനറൽ സെക്രട്ടറി ടി രവീന്ദ്രൻ സെക്രട്ടറി രാമചന്ദ്രൻ, ട്രഷറർ അരുൾദാസ് എന്നിവരുടെ നേതൃത്വത്തിൽ നടത്തി ജില്ലാ ജനറൽ സെക്രട്ടറി ആ.ബാ ബിജു പ്രകടനത്തിന് അഭിവാദ്യമർപ്പിച്ച് സംസാരിച്ചു.
Discussion about this post