കൊച്ചി: അമൃതകാലത്തില്‍ വേണ്ടത്ര കരുതലുകള്‍ ഇല്ലായെങ്കില്‍ ദുരന്തകാലം പുനരവതരിക്കുമെന്ന് പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. അമൃത കാലത്തേക്കുള്ള ഗോപുര വാതില്‍ തുറക്കുന്ന നിമിഷമായിരുന്നു അയോധ്യയിലെ പ്രാണപ്രതിഷ്ഠ. സ്വാതന്ത്ര്യ നിമിഷങ്ങള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയത് പോലെ തന്നെ ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ട മറ്റൊരു നിമിഷം കൂടിയാണിത്.
ഭാരതീയ വിചാരകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടന്ന സംസ്ഥാന പഠനശിബിരത്തിന്റെ സമാപനസഭയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭാരതത്തെ ദുര്‍ബ്ബലമാക്കാന്‍ വിദേശ ശക്തികള്‍ക്കൊപ്പം ദേശവിരുദ്ധരും ശ്രമിക്കുന്നുണ്ട്. ഏതു നിമിഷവും നിലനില്‍പ്പിനെ തകര്‍ക്കുവാന്‍ പാകത്തിന് അവര്‍ രംഗത്ത് വരാം. സ്വതന്ത്ര ഭാരതത്തിത്തിന്റെ 65 വര്‍ഷത്തേക്കാള്‍ വലിയ മുന്നേറ്റം കഴിഞ്ഞ എട്ട് വര്‍ഷം കൊണ്ട് നമുക്ക് നേടാന്‍ കഴിഞ്ഞു.
ഈ സുസ്ഥിരതയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ഉറങ്ങിയും ഉണര്‍ന്നും ചിലര്‍ നടത്തുന്നത്. ഇക്കാര്യത്തില്‍ നാം ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post