VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

കര്‍മ്മരംഗത്ത് മാതൃകയായി സ്റ്റുഡന്റ് ഫോര്‍ സേവ

VSK Desk by VSK Desk
12 August, 2024
in കേരളം
Share
Tweet
SendTelegram

മേപ്പാടി: പഠനത്തിന്റെയും പരീക്ഷകളുടെയും തിരക്കില്‍ നിന്ന് മാറി, ഉരുള്‍പൊട്ടല്‍ തകര്‍ത്തെറിഞ്ഞ ചൂരല്‍മലയിലും ദുരിതാശ്വാസ ക്യാമ്പുകളിലുമായി കഴിയുകയാണ് ഈ ക്യാമ്പസ് യൗവനം. സാമൂഹ്യ പ്രതിബദ്ധതയില്ലാത്ത തല തെറിച്ച തലമുറ എന്ന കുറ്റപ്പെടുത്തല്‍ തിരുത്തുകയാണ് ഇവര്‍. ദുരന്തമേഖലയിലെ എബിവിപി-സ്റ്റുഡന്റ്‌സ് ഫോര്‍ സേവാ പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ത്ഥി സമൂഹത്തിന് മാതൃകയാവുകയാണ്. കഴിഞ്ഞ പതിനൊന്ന് ദിവസമായി സേവാഭാരതിയുമായി ചേര്‍ന്ന് വിവിധ സന്നദ്ധ സേവാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുകയാണ് വിവിധ ക്യാമ്പസുകളില്‍ നിന്നായെത്തിയ വിദ്യാര്‍ത്ഥികള്‍.

അഞ്ഞൂറിലധികം പ്രവര്‍ത്തകരാണ് കഴിഞ്ഞ പന്ത്രണ്ട് ദിവസങ്ങളായി സേവാപ്രവര്‍ത്തനങ്ങള്‍ക്ക് ചൂരല്‍മലയില്‍ എത്തിയത്. ദുരിതാശ്വസ ക്യാമ്പുകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍, സാമൂഹ്യ അടുക്കളയില്‍, മേപ്പാടി ടൗണ്‍ ശുചീകരണത്തില്‍, കാണാതായ ആളുകളുടെ തെരച്ചിലില്‍… അവര്‍ സജീവമാണ്. എബിവിപി സംസ്ഥാന ഭാരവാഹികള്‍ മുതല്‍ യുണിറ്റ് പ്രവര്‍ത്തകര്‍ വരെ സജീവമായി വിവിധ പ്രവര്‍ത്തനങ്ങളിലുണ്ട്. ഉരുള്‍പൊട്ടല്‍ ബാധിച്ച മേഖലയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പഠന സാമഗ്രികള്‍ ശേഖരിച്ച് നല്കാനുള്ള പ്രവര്‍ത്തനം എസ്എഫ്എസ് നടത്തുകയാണെന്ന് ദേശീയ ഇന്‍ചാര്‍ജ് ഭവാനി ശങ്കര്‍ പറഞ്ഞു.

രക്ഷാ-സേവാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് ഭവാനി ശങ്കര്‍ വയനാട് ഉരുള്‍പൊട്ടല്‍ മേഖലയില്‍ എത്തിയത്. വിവിധ ദുരിത്വാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച അദ്ദേഹം കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ക്യാമ്പുകളില്‍ കഴിയുന്ന ഇതര സംസ്ഥാനങ്ങളിലെ തൊഴിലാളികളുമായി അദ്ദേഹം സംസാരിച്ചു. വരും ദിവസങ്ങളിലും സേവന പ്രവര്‍ത്തനങ്ങളില്‍ എസ്എഫ്എസ് പ്രവര്‍ത്തകര്‍ സജീവമായി ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ത്ഥികളില്‍ സേവന മനോഭാവം വളര്‍ത്താനും സേവാപ്രവര്‍ത്തനങ്ങള്‍ നടത്താനും വേണ്ടിയുള്ള സംഘടനയാണ് സ്റ്റുഡന്റസ് ഫോര്‍ സേവാ. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിരവധി സന്നദ്ധ സേവാ പ്രവര്‍ത്തങ്ങള്‍ക്ക് എസ്എഫ്എസ് നേതൃത്വം നല്കുന്നു. എബിവിപി സംസ്ഥാന സെക്രട്ടറി ഈ.യു. ഈശ്വരപ്രസാദും മറ്റുപ്രവര്‍ത്തകരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Tags: abvp
Share
Tweet
SendShareShare

Latest from this Category

കായികാധ്യാപകർക്ക് റിഫ്രഷിങ് പരിശീലനം നൽകാൻ ക്രീഡാഭാരതി

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം: വന്ദേമാതരാലാപനവുമായി പതിനായിരക്കണക്കിന് യുവാക്കള്‍

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ജന്മാഷ്ടമി പുരസ്കാരം ഡോ. വി സുജാതക്ക്

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ രാമകഥാ കോണ്‍ക്ലേവ് രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം: ഭയ്യാജി ജോഷി

ശ്രീനഗറിലെ ശങ്കരാചാര്യക്ഷേത്ര നവീകരണത്തിന് 1.21 കോടി രൂപ അനുവദിച്ചു

തൗബലില്‍ തരംഗമായി തിരംഗയാത്ര

കായികാധ്യാപകർക്ക് റിഫ്രഷിങ് പരിശീലനം നൽകാൻ ക്രീഡാഭാരതി

കേരളം ബില്‍ രാജ്യസഭയും പാസാക്കി

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

Load More

Latest English News

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Vande Mataram Singing: There is a Law, but We Have Our Policy—Says Kerala Chief Minister

SFI’s Abusive Protest: Mock Funeral of Female VC Held at Kalady Sanskrit University

Huge Stock of Explosives Seized in Malappuram: Indications That Terrorists Targeted the Magha Mahotsavam

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies