തിരുവനന്തപുരം: വിജ്ഞാന ഭാരതി സംഘടിപ്പിക്കുന്ന സയന്‍സ് ടാലന്റ് സെര്‍ച്ച് പരീക്ഷ, വിദ്യാര്‍ത്ഥി വിഗ്യാന്‍ മന്ഥന്റെ (വിവിഎം) ബ്രോഷര്‍ വിഎസ്എസ്എസി ഡയറക്ടര്‍ ഡോ.എസ്. ഉണികൃഷ്ണന്‍ നായര്‍ പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സ്വദേശി ശാസ്ത്ര പ്രസ്ഥാനം സംസ്ഥാന സെക്രട്ടറി രാജീവ് സി. നായര്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി മനോജ് ജി. പിള്ള, വിജ്ഞാന ഭാരതി സൗത്ത് ഇന്ത്യാ സംഘടനാ സെക്രട്ടറി അബ്ഗ. ആര്‍. എന്നിവര്‍ പങ്കെടുത്തു.
എന്‍സിഇആര്‍ടി, വിദ്യാഭ്യാസ മന്ത്രാലയം, കൗണ്‍സില്‍ ഓഫ് സയന്‍സ് മ്യൂസിയം എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരീക്ഷയില്‍ സപ്തംബര്‍ 15 വരെ അപേക്ഷിക്കാം. ഭാരതത്തിന്റെ ശാസ്ത്ര സംഭാവനകള്‍ പുതിയ തലമുറക്ക് പകര്‍ന്നുനല്‍കാനും വിദ്യാര്‍ത്ഥികളില്‍ ശാസ്ത്ര അവബോധം സൃഷ്ടിക്കാനും ഉദ്ദേശിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്.
സ്മാര്‍ട്ട്‌ഫോണോ കമ്പ്യൂട്ടറോ ഉപയോഗിച്ച് വീട്ടിലിരുന്ന് പരീക്ഷ എഴുതാം. ആറ് മുതല്‍ 11 വരെ ക്ലാസുകളില്‍ പഠിക്കുന്ന സിബിഎസ്ഇ, ഐസിഎസ്ഇ, സ്റ്റേറ്റ് സിലബസ് വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. www.vm.org.inഎന്ന വെബ്‌സൈറ്റില്‍ നേരിട്ടോ, സ്‌കൂള്‍ മുഖേനയോ 200 രൂപ നല്‍കി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സംസ്ഥാനതല ക്യാമ്പിലും ദേശീയതല ക്യാമ്പിലും പങ്കെടുക്കാം.
സംസ്ഥാനതല ക്യാമ്പിലെ വിജയികള്‍ക്ക് 5000, 3000, 2000 എന്നിങ്ങനെയും ദേശീയതല ക്യാമ്പിലെ വിജയികള്‍ക്ക് 25000, 15000, 10000 എന്നിങ്ങനെയും ക്യാഷ് അവാര്‍ഡുകള്‍ ലഭിക്കും. ഐഎസ്ആര്‍ഒ, ഡിആര്‍ഡിഒ, സിഎസ്‌ഐആര്‍ തുടങ്ങിയ ഗവേഷണ സ്ഥാപനങ്ങളില്‍ ശ്രിജന്‍ ഇന്റേണ്‍ഷിപ്പിനുള്ള അവസരവും ഉണ്ടായിരിക്കും. ഒരു വര്‍ഷത്തേക്ക് പ്രതിമാസം രണ്ടായിരം രൂപ വീതം സ്‌കോളര്‍ഷിപ്പ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സംസ്ഥാന കോര്‍ഡിനേറ്റര്‍ രശ്മി കൃഷ്ണകുമാര്‍, ഫോണ്‍: 95445 58490
Discussion about this post