തിരുവല്ല: പരിസ്ഥിതിയെ സംരക്ഷിക്കുന്നതാണ് യഥാർത്ഥ ആരാധനയെന്നും അതിനെ കൂടുതൽ ഊർജിതപ്പെടുത്തന്നമെന്നും വൈസ് മെൻസ് ക്ലബ് പത്തനംതിട്ട ജില്ലാ ഗവർണ്ണർ സജികുര്യൻ പറഞ്ഞു. ചിങ്ങമാസ പുലരിയിൽ വിവിധ ക്ഷേത്രങ്ങളിലൂടെ വിതരണം ചെയ്യാൻ പരിസ്ഥിതി സംരക്ഷണ സമിതി മീന്തലക്കരയിൽ സംഘടിപ്പിച്ച “വൃക്ഷത്തൈ പ്രസാദം “പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തപസ്യ ജില്ലാ ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ വസുദേവം അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതി സംരക്ഷണ സമിതി മേഖലാ സംയോജകൻ എസ് എൻ ഹരി കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഫലവൃക്ഷ തൈ വിതരോണ ഉദ്ഘാടനം ലയൺസ് ക്ലബ് ടൗൺ ശാഖ പ്രസിഡൻ്റ് ബി.ജി ഗോകുലൻ ആറന്മുള മൂർത്തിട്ട ഗണപതി ക്ഷേത്രം പ്രസിഡൻ്റ് ഗോപകുമാറിന് നൽകി നിർവ്വഹിച്ചു. ഷെൽട്ടൺ വി റാഫേൽ,സവാക്ക് ജില്ലാപ്രസിഡൻ്റ് പ്രകാശ് വള്ളംകുളം , ബി.ജി ഗോകുലൻ , ശ്രീകുമാർ എസ്, ജില്ലാ സംയോജകൻ ശിവകുമാർ അമൃതകല, സേവാഭാരതി നഗർ പ്രസിഡൻ്റ് അനിൽ അപ്പു, ജില്ലാ സഹ സംയോജകൻ മഹേഷ് കറ്റോട്, സന്തോഷ് സദാശിവ മഠം തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ പരിസ്ഥിതി സൗഹൃദ കളിപ്പാട്ടം നിർവ്വഹിക്കുന്ന സന്തോഷ് മംഗലശേരിയെ ആദരിച്ചു.
Discussion about this post