VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ദേശീയ കാർട്ടൂൺ മേള കാരിടൂൺ 21 മുതൽ 25 വരെ കൊച്ചിയിൽ; വയനാടിനായി കാരിക്കേച്ചർ ചലഞ്ച്

VSK Desk by VSK Desk
18 August, 2024
in കേരളം
ShareTweetSendTelegram

കൊച്ചി: ദേശീയ കാർട്ടൂൺ മേളയായ കാരിടൂൺ ആഗസ്റ്റ് 21 മുതൽ 25 വരെ കൊച്ചിയിൽ നടക്കും. കേരള കാർട്ടൂൺ അക്കാദമിയുടെ ആഭിമുഖ്യത്തിലുള്ള പരിപാടി, കേരള ലളിതകലാ അക്കാദമി, ചാവറ കൾച്ചറൽ സെൻ്റർ എന്നിവയുടെ സഹകരണത്തോടെയാണ് നടക്കുന്നത്.

21 ന് വൈകിട്ട് 4 ന് ദർബാർ ഹാൾ കലാകേന്ദ്രം അങ്കണത്തിൽ പരിപാടിയുടെ ഉദ്ഘാടനം നടക്കും. ചടങ്ങിൽ ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ: എസ് സോമനാഥ് മുഖ്യാതിഥിയായിരിക്കും. കാർട്ടൂണിസ്റ്റ് കൂടിയായ സോമനാഥിന് കാർട്ടൂൺ അക്കാദമിയുടെ വിശിഷ്ടാംഗത്വം നൽകും.

ലളിതകലാ അക്കാദമി ചെയർപേഴ്സൺ മുരളി ചീരോത്ത് ചടങ്ങിൽ അധ്യക്ഷത വഹിക്കും. മേയർ അഡ്വ. എം. അനിൽകുമാർ, സ്വിറ്റ്സർലാൻ്റ് പ്രതിനിധി ഡെപ്യൂട്ടി കൗൺസിൽ ജനറൽ പാറ്റ്റിക്ക് മുല്ലർ, ചാവറ കൾച്ചറൽ സെൻറർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് , കാരിട്ടൂൺ ഡയറക്ടർ രതീഷ് രവി, കാർട്ടൂൺ അക്കാദമി ചെയർമാൻ സുധീർനാഥ്, സെക്രട്ടറി എ സതീഷ്, ലളിതകലാ അക്കാദമി സെക്രട്ടറി ബാലമുരളീകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. ചലച്ചിത്ര അവാർഡ് ജേതാക്കളായ ജോഷി ബെനഡിക്ട്, സുമംഗല, സംസ്ഥാന ടെലിവിഷൻ അവാർഡ് ജേതാവായ കാർട്ടൂണിസ്റ്റ് എ. സജ്ജീവ് എന്നിവരെ ആദരിക്കും. ദർബാർ ഹാളിലെ വിവിധ ഗാലറികളിൽ സ്പേയ്സ് കാർട്ടൂൺ ,ഇന്ത്യ സ്വിസ് സൗഹൃദ കാർട്ടൂൺ , അക്കാദമി അംഗങ്ങളുടെ കാർട്ടൂൺ എന്നിവ ഉണ്ടാകും. സ്പേയ്സ് കാർട്ടൂൺ പ്രദർശനം ഐ.എസ്എസ് ആർ. ഒ ചെയർമാൻ ക്യൂറേറ്റ് ചെയ്തതാണ്.

22 ന് രാവിലെ 10 ന് ദർബാർ ഹാൾ ആർട്ട് ഗ്യാലറിയിൽ കേരള കാർട്ടൂൺ അക്കാദമി വാർഷിക പൊതുയോഗത്തിൽ മുതിർന്ന കാർട്ടൂണിസ്റ്റുകളായ അരവിന്ദൻ, ശിവൻ പറവൂർ, കെ. എസ്. രഘു, ഇ.പി. പീറ്റർ, ജി. ഹരി എന്നിവർക്ക് വിശിഷ്ടാംഗത്വം നൽകും.

22, 23 തീയതികളിൽവയനാട് ദുരന്തത്തിൽ കൈത്താങ്ങായി കാരിക്കേച്ചർ ചലഞ്ച് ഹൈക്കോടതി പരിസരത്ത് നടക്കും. കേരള ഹൈകോടതിയിലെ അഭിഭാഷകരുടെ സംഘടനായ അക്കാദമി ഫോർ അഡ്വാൻസ്‌ഡ് ലീഗൽ സ്റ്റഡീസ് ആൻഡ് ട്രെയിനിങ്ങുമായി സഹകരിച്ച് നടത്തുന്ന ലൈവ് കാരിക്കേച്ചറിങ്ങിൻ്റെ ഉദ്ഘാടനം 22 ന് വൈകുന്നേരം 4.45 ന് നടക്കും. 23 ന് 9 .30 മുതൽ അഞ്ചു വരെയാണ് കാരിക്കേച്ചർ ചലഞ്ച്. ഇതിൽ നിന്ന് കിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകും.

24 ന് രാവിലെ 9 ന് ചാവറ കൾച്ചറൽ സെൻ്ററിൽ കുട്ടികളുടെ കാർട്ടൂൺ കളരി കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. കാർട്ടൂണിന്റെ ബാലപാഠങ്ങൾ മുതൽ പുതിയ സാങ്കേതിക വിദ്യകൾ വരെയുള്ളവയെ കുറിച്ച് പ്രമുഖ കാർട്ടൂണിസ്റ്റുകൾ ക്ലാസ് എടുക്കും. 25 ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.

ShareTweetSendShareShare

Latest from this Category

ആർഎസ്എസ് ഉത്തരകേരള പ്രചാർ വിഭാഗിന്റെ നേതൃത്വത്തിൽ വായനാവാരത്തിന് തുടക്കമായി

അക്ഷരവണ്ടി: വിദ്യാർത്ഥികൾക്ക് പഠനകിറ്റുകൾ വിതരണം ചെയ്ത് എബിവിപി

പണ്ഡിറ്റ് കറുപ്പൻ പ്രതിഭാ പുരസ്കാരം 2025

അസത്യങ്ങള്‍ക്കും അര്‍ദ്ധസത്യങ്ങള്‍ക്കുമാണ് ഇന്ന് ന്യൂസ് വാല്യൂ: ഡോ.എ.ബിജുകുമാര്‍

കണ്ണുകൊണ്ട് സംസാരിക്കാൻ നേത്രവാദ്

അഹമ്മദാബാദിൽ മരുന്നും, ആഹാരവുമൊരുക്കി ആശ്വാസമായി ആർഎസ്എസ് ; രക്ഷാപ്രവർത്തകരായി 500 ഓളം സംഘപ്രവർത്തകർ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആർഎസ്എസ് ഉത്തരകേരള പ്രചാർ വിഭാഗിന്റെ നേതൃത്വത്തിൽ വായനാവാരത്തിന് തുടക്കമായി

അക്ഷരവണ്ടി: വിദ്യാർത്ഥികൾക്ക് പഠനകിറ്റുകൾ വിതരണം ചെയ്ത് എബിവിപി

പണ്ഡിറ്റ് കറുപ്പൻ പ്രതിഭാ പുരസ്കാരം 2025

വിദ്യാഭാരതി പ്രധാനാചാര്യ സമ്മേളനം; അടിമത്ത മനസ്ഥിതി ഒഴിവാക്കാന്‍ ദേശീയ വിദ്യാഭ്യാസ നയം: ധര്‍മേന്ദ്ര പ്രധാന്‍

ലോകനേതൃത്വത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യം: എന്‍. ഇന്ദ്രസേന റെഡ്ഡി

സംസ്‌കൃതം എല്ലാ വീട്ടിലും, ഓരോ വ്യക്തിയിലും എത്തണം: ദിനേശ് ചന്ദ്ര

അസത്യങ്ങള്‍ക്കും അര്‍ദ്ധസത്യങ്ങള്‍ക്കുമാണ് ഇന്ന് ന്യൂസ് വാല്യൂ: ഡോ.എ.ബിജുകുമാര്‍

കണ്ണുകൊണ്ട് സംസാരിക്കാൻ നേത്രവാദ്

Load More

Latest English News

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Extremist Figures Featured in Protest Against Wakf Amendment

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies