VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ദിവ്യാംഗർക്കും മുതിർന്നവർക്കും സൗജന്യമായി സഹായ ഉപകരണങ്ങൾ നൽകുന്നത് നാളെ; ഡോ. പി.ടി ഉഷ എം.പി ഉദ്ഘാടനം ചെയ്യും

VSK Desk by VSK Desk
27 August, 2024
in കേരളം
Share
Tweet
SendTelegram

കോട്ടയം: രാജ്യസഭാംഗവും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ പ്രസിഡണ്ടും ഇന്ത്യയുടെ അഭിമാന കായികതാരവുമായ പത്മശ്രീ ഡോ പി.ടി. ഉഷ എംപി സാൻസദ് ആദർശ് ഗ്രാമ പദ്ധതി പ്രകാരം ദത്തെടുത്ത പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് ഉൾപ്പെടുന്ന കോട്ടയം ജില്ലയിൽ ഭിന്നശേഷിക്കാരായ ജനവിഭാഗങ്ങൾക്കും മുതിർന്ന പൗരന്മാർക്കും അവശ്യമായ സഹായക ഉപകരണങ്ങൾ 28 ആഗസ്റ്റ് രാവിലെ പത്ത് മണിക്ക് പള്ളിക്കത്തോട് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് വിതരണോൽഘാടനം ചെയ്യുന്നതാണ്.

ബഹുഭൂരിപക്ഷം ദിവ്യാംഗ് ജനവിഭാഗങ്ങൾക്കും മുതിർന്ന പൗരൻമാർക്കും സാധാരണ ജീവിതം നയിക്കാൻ ആവശ്യമായ ഉപകരണങ്ങൾ ലഭ്യമല്ല എന്നത വസ്തുത മനസ്സിലാക്കിക്കൊണ്ട് ഡോ പി ടി ഉഷ എം പി കേന്ദ്ര സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രാലയവുമായി സഹകരിച്ചുകൊണ്ട് വിഭിന്നശേഷി ക്കാർക്ക് സഹായം നൽകുന്നതിനുള്ള കേന്ദ്ര പദ്ധതി, രാഷ്ട്രീയ വയോ ശ്രീ പദ്ധതി എന്നിവയുടെ അർഹരായ ഗുണഭോക്താക്കളെ പ്രത്യേക ക്യാമ്പ് നടത്തി നിർണയിക്കുകയും അതിനു ശേഷം അർഹരായ ഗുണഭോക്താക്കൾക്ക് ഉപകരണങ്ങൾ വിതരണം ചെയ്യുവാൻ വേണ്ട നടപടികൾ അതിവേഗം പൂർത്തിയാക്കി.

കഴിഞ്ഞ ഫെബ്രുവരി 15 മുതൽ 20 വരെ നടത്തിയ നിർണ്ണയ ക്യാമ്പിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്ക് വീൽ ചെയർ , മുച്ചക്ക്ര വാഹനങ്ങൾ , ഊന്നു വടികൾ , സ്മാർട്ട് ഫോണുകൾ, ഉൾപ്പെടെ 2,306,764.00 (ഇരുപത്തി മൂന്ന് ലക്ഷത്തി ആറായിരത്തി അറുനൂറ്റി നാല് ) രൂപയുടെ ഉപകരണങ്ങൾ ആണ് നൽകാൻ അനുമതി നേടിയെടുക്കുകയും പ്രോസ്തെറ്റിക്സ് ഉൾപ്പെടെ ആകെ 7, 27,750.00 (ഏഴ് ലക്ഷത്തി ഇരുപത്തി ഏഴായിരത്തി അൻപത് രൂപ)യുടെ ഉപകരണങ്ങൾ വാങ്ങി നൽകാനുള്ള അനുമതി നേടുകയും , അതു വഴി ആകെ 3,034,514.00 (മുപ്പത് ലക്ഷത്തി മുപ്പത്തി നാലായിരത്തി അഞ്ഞൂറ്റി പതിനാല് രൂപയുടെ ) വസ്തുക്കൾ വാങ്ങി , 107 സ്ത്രീകളും 167 പുരുഷന്മാരും ഉൾപ്പെടുന്ന, ദിവ്യാംഗ് ജനവിഭാഗങ്ങൾക്ക് നല്കുവാൻ വേണ്ടിയുള്ള ഔദ്യോഗിക ചടങ്ങാണ് നാളെ നടക്കുന്നത് . ഇതോടൊപ്പം തന്നെ രാഷ്ട്രീയ വയോ ശ്രീ പദ്ധതിക്കു കീഴിൽ സിലിക്കോൺ കുഷൻ, ഊന്നു വടികൾ , സെർവിക്കൽ കോളർ, കൊമ്മോടുകൾ, എൽ എസ് ബെൽറ്റുകൾ, കേഴ്‌വി സഹായികൾ ഉൾപ്പെടെ 1,842,781.00 ( പതിനെട്ട് ലക്ഷത്തി നാല്പത്തി രണ്ടായിരത്തി എഴുനൂറ്റി എൺപത്തി ഒന്ന് ) രൂപയുടെ സാമഗ്രികൾ 123 സ്ത്രീകൾക്കും 151 പുരുഷന്മാർക്കുമായി നൽകാൻ നിശ്ചയിച്ചതായും എം പിയുടെ ഓഫീസ് അറിയിച്ചു.

ആകെ 60 ലക്ഷം രൂപയുടെ പലവിധമുള്ള സഹായ ഉപകരണങ്ങളാണ് ഡോ. പിടി ഉഷ എംപി വയോജനങ്ങൾക്കും , ഭിന്നശേഷി ജനവിഭാഗങ്ങൾക്കും കേന്ദ്രസർക്കാർ വഴി നാളെ നടക്കുന്ന സാമാജിക് ആധികാരിത ശിവിർ വഴി കേന്ദ്ര സാമൂഹിക നീതി വകുപ്പ്, കോട്ടയം ജില്ലാ ഭരണകൂടം, ആർട്ടിഫിഷ്യൽ ലിംബ്‌സ് മാനുഫാക്ച്ചറിങ് കോർപറേഷൻ , രാഷ്ട്രീയ വയോശ്രീ യോജന എന്നിവയുടെ സംയുക്ത സഹകരണത്തോടെ വിതരണോദ്ഘാടനം ചെയ്യുന്നത്.

പ്രസ്തുത ചടങ്ങിൻ്റെ ഉദ്ഘാടനം ഡോ പി ടി ഉഷ എം പി നിർവഹിക്കുകയും, കോട്ടയം ജില്ലാ കളക്റ്റർ ജോൺ സാമുവൽ ഐ എ എസ് അധ്യക്ഷനും , ഡോ എൻ ജയരാജ് എം എൽ എ , പള്ളിക്കത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മഞ്ജു ബിനു എന്നിവരുടെ സാന്നിധ്യത്തിലും ൽ നടക്കുമെന്നും , ജില്ലാ സോഷ്യൽ ജസ്റ്റിസ് ഓഫീസർ പ്രദീപ് പണിക്കർ നന്ദി പ്രകാശനം നടത്തുകയും ചെയ്യുമെന്ന് എം പി യുടെ ഓഫീസ് അറിയിച്ചു.

Share
Tweet
SendShareShare

Latest from this Category

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

കുറുപ്പുസാർ ഇനി ദീപ്തമായ ഓർമ..

Load More

പുതിയ വാര്‍ത്തകള്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies